27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറാം; കാണാം നാടാകെ
Uncategorized

വാഗമണ്ണിലെ ചില്ലുപാലത്തിൽ കയറാം; കാണാം നാടാകെ

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ബുധനാഴ്‍ച മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാവും. സ്വകാര്യ സംരംഭകരുമായി ചേർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുകയെന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാർസും ചേർന്നാണ് ചില്ലുപാലം ഒരുക്കിയത്.

സമുദ്രനിരപ്പിൽനിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണിൽ 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിനു മൂന്ന് കോടിയാണ് ചെലവ്. 35 ടൺ സ്റ്റീലാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15പേർക്ക് കയറാം. മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകൾ കാണാനാകും. ആകാശ ഊഞ്ഞാൽ, സ്‌കൈ സൈക്ലിങ്, സ്‌കൈ റോളർ, റോക്കറ്റ് ഇജക്ടർ, ഫ്രീഫോൾ, ജയന്റ് സ്വിങ്, സിപ്‌ലൈൻ തുടങ്ങിയവയും സാഹസിക പാർക്കിലുണ്ട്.

Related posts

കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും

Aswathi Kottiyoor

ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

ബില്ലടച്ചില്ല; MVD ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി BSNL

Aswathi Kottiyoor
WordPress Image Lightbox