23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാ സ്ഥാപനം
Iritty

വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാ സ്ഥാപനം

ഉളിക്കൽ: വയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ശിലാ സ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. റീ സർവേ നടപടികൾ ചരിത്രപരമായ നേട്ടത്തിലൂടെ പൂർത്തീകരിച്ചു വരികയാണെന്നും നടപടികൾ പൂർത്തിയാകുന്നതോടെ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. സജീവ് ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ് , ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ജില്ലാ പഞ്ചായത്തംഗം ലിസ്സി ജോസഫ്, ഒ. എസ്. ലിസ്സി, ആയിഷ ഇബ്രാഹിം, സബ് കളക്ടർ സന്ദീപ് കുമാർ ഐ എ എസ് , വിവിധ പാർട്ടി നേതാക്കളായ പി.കെ. ശശി, കെ.ആർ. ലിജുമോൻ, ടോമി ജോസഫ്, കെ.ആർ. റെജിമോൻ, ബാബുരാജ് ഉളിക്കൽ, കുര്യാക്കോസ് കുറുങ്കൽ, എ. അഹമ്മദ് കുട്ടി, എസ്. വത്സമ്മ, പി.എം. ജോസഫ്, ബാബുരാജ് ഉളിക്കൽ, പി.എം. ജോസഫ്, സോണി അറക്കൽ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, ടോമി വെട്ടിക്കാട്ട് എന്നിവ സംസാരിച്ചു. ജില്ലാ കളക്ടർ എസ. ചന്ദ്രശേഖർ ഐ എ എസ് സ്വാഗതവും എ ഡി എം കെ.കെ. ദിവാകരൻ നന്ദിയും പറഞ്ഞു.

Related posts

പക്ഷികൾക്ക് കുടിനീരൊരുക്കി ഇരിട്ടി എച്ച്. എസ്. എസ് എൻ. എസ്. എസ് ടീം

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം – ഇരിട്ടിയിൽ സർവക്ഷി കർമ്മ സമിതി രൂപീകരിച്ചു 14 ന് മലയോര ഹർത്താൽ

Aswathi Kottiyoor

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor
WordPress Image Lightbox