തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ അധ്യാപകദിനം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ മാനേജർ റവ.ഡോ.തോമസ് കൊച്ചുകരോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.സൃഷ്ടിപരമായ ആവിഷ്കാരത്തിലും അറിവിലും സന്തോഷം ഉണർത്തുക എന്നത് അധ്യാപകന്റെ പരമോന്നതമായ ലക്ഷ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സ്വയം ചിന്തിക്കാൻ നമ്മെ സഹായിക്കുന്നവരാണ് യഥാർത്ഥ അധ്യാപകനെന്ന് പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ ഓർമിപ്പിച്ചു. വാർഡ് മെമ്പർ രാജു ജോസഫ് , മദർപിടിഎ പ്രസിഡണ്ട് ശ്രീമതി ഗ്ലോറി റോബിൻ മുൻ പ്രധാനഅധ്യാപിക ശ്രീമതി തങ്കം സി. എ, സ്കൂൾ ലീഡർമാസ്റ്റർ ദർശൻ സുഹാസ് . പി.ടി.എ. പ്രസിഡണ്ട് വിനോദ് നടുവത്താണി, പ്രധാന അധ്യാപകൻ സോജൻ വർഗീസ് എന്നിവർ സംസാരിച്ചു. തുടർന്ന് പൂർവ്വഅധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും കലാപരിപാടികളും നടത്തി പരിപാടികൾക്ക് പി.ടി.എ, മദർ പി.ടി.എ ഭാരവാഹികളും, മലയാള വിഭാഗം മേധാവി ജിജോ ജോസഫ് സോഷ്യൽ സയൻസ് വിഭാഗം മേധാവി നിത ജോസ്, സയൻസ് വിഭാഗം മേധാവി ഡയാന ജോസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ജിസ്മോൾ യോമസ്, മാത്തമാറ്റിക്സ് വിഭാഗം മേധാവി എബിൻ ബേബി, എൽ.പി. വിഭാഗം മേധാവി ഡാനീയ ദേവസ്യ തുടങ്ങിയവർ നേതൃത്വം നൽകി