24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍;
Uncategorized

കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് കളക്ഷന്‍;

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപ ആണ്. ജനുവരി 16 ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്. തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം കളക്ഷന്‍ നേടിയത്. ഇതിനു മുമ്പുളള റെക്കോര്‍ഡ് കളക്ഷന്‍ 8,48,36956 ആയിരുന്നു.

ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആര്‍ടിക്ക് ലഭിച്ചത്. അതില്‍ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബര്‍ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.

കെഎസ്ആര്‍ടിസി മാനേജ്‌മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നില്‍ രാപകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു.

Related posts

കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Aswathi Kottiyoor

റബറിന്റെ താങ്ങുവില വർധിപ്പിക്കണം; കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

Aswathi Kottiyoor

പൊരിവെയിലിൽ കുഞ്ഞിന്റെ നിലവിളി, നാട്ടുകാർ അറിയിച്ചു, ഭിക്ഷാടനം ന‌ടത്തിയ നാടോടി സ്ത്രീ‌യും കുഞ്ഞും കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox