കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം നടന്നത്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിമൂന്നും പത്തും ഏഴും വയസ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ ഏഴ് വയസുകാരിയുടെ നില അതീവഗുരുതരമാണ്. ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്നു പെണ്‍മക്കള്‍ക്കൊപ്പമായിരുന്നു ജോമോന്‍ താമസിച്ചിരുന്നത്.