20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ജി 20 ഉച്ചകോടി ; രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ , ചേരികൾ മറച്ചുകെട്ടി കേന്ദ്രസർക്കാർ
Kerala

ജി 20 ഉച്ചകോടി ; രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ , ചേരികൾ മറച്ചുകെട്ടി കേന്ദ്രസർക്കാർ

ജി –-20 ഉച്ചകോടിക്കായി എത്തുന്ന വിവിധ രാഷ്‌ട്രത്തലവന്മാരും വിശിഷ്‌ട വ്യക്തികളും രാജ്യത്തിന്റെ ദുരിത മുഖം കാണാതിരിക്കാൻ ഇരുമ്പ്‌ മറ തീർത്ത്‌ കേന്ദ്രസർക്കാർ. രാജ്യതലസ്ഥാന മേഖലയിലുൾപ്പെടുന്ന നോയിഡയിലെ ചേരികൾ ഇരുമ്പ്‌ ഗ്രില്ലിട്ടശേഷം വലിയ ഷീറ്റുകൾകൊണ്ട്‌ മറച്ചു. അവിടെ സൗന്ദര്യവൽക്കരണത്തിനായി നൂറുകണക്കിന്‌ പേരെ ഒഴിപ്പിച്ചിട്ടുമുണ്ട്‌. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ രാഷ്‌ട്രതലവൻമാർ അടക്കമുള്ളവർക്ക്‌ സജ്ജമാക്കിയിരിക്കുന്ന താമസസ്ഥലങ്ങളിലേക്ക്‌ യാത്രചെയ്യുന്ന വഴിയിലാണ്‌ ചേരികൾ മറച്ചത്‌. വലിയ ഗ്രില്ലുകൾ ഇട്ടതോടെ കച്ചവടം മുടങ്ങിയ സ്ഥിതിയാണെന്ന്‌ സെക്ടർ 16ലെ കച്ചവടക്കാര്‍ പറയുന്നു.

ഉച്ചകോടി നടക്കുന്ന നഗരഹൃദയത്തിലെ പ്രധാന ചേരിയടക്കം നേരത്തെ പൊളിച്ചിരുന്നു. പൊളിച്ചുമാറ്റാനാവാത്ത ചേരികളാണ്‌ വലിയ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട്‌ മറയ്‌ക്കുന്നത്‌. ചേരിയുടെ ദൃശ്യമെടുക്കാൻ മാധ്യമങ്ങളെപ്പോലും അനുവദിക്കുന്നില്ല. പലമാധ്യമങ്ങളും പകർത്തിയ ദൃശ്യങ്ങൾ കാമറയിൽനിന്ന്‌ പൊലീസ്‌ മായ്‌പ്പിച്ചതായി മാധ്യമപ്രവർത്തകർ പറഞ്ഞു.

ഡൽഹിക്ക്‌ പുറമേ വിവിധ വർക്കിങ്‌ ഗ്രൂപ്പ്‌ യോഗങ്ങൾ നടന്ന മുംബൈ, കൊൽക്കത്ത, നാഗ്പുർ, ഇൻഡോർ, ഉദയ്പുർ നഗരങ്ങളിൽ സർക്കാരുകൾ ബലംപ്രയോഗിച്ച്‌ ചേരികൾ ഒഴിപ്പിച്ചത്‌ കൺസേൺഡ്‌ സിറ്റിസൺസ്‌ കലക്‌ടീവ്‌ മേയിൽ പുറത്തുവിട്ടിരുന്നു. രാജ്യത്താകെ മൂന്ന്‌ ലക്ഷത്തോളം ആളുകളെ ചേരികളിൽനിന്ന്‌ സർക്കാരുകൾ പുറത്താക്കിയെന്നും ഡൽഹിയിൽമാത്രം ഇരുപത്തഞ്ചോളം ചേരികളിൽനിന്ന്‌ പതിനായിരങ്ങളെ പുറത്താക്കിയെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

യമുന ബാങ്ക്, തുഗ്ലക്കാബാദ്, മെഹ്‌റൗളി, ഗിയാസ്പുർ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ ബുൾഡോസർകൊണ്ട്‌ നിലംപരിശാക്കി. യമുനാ തീരത്തെ ബേല എസ്റ്റേറ്റിലുണ്ടായിരുന്നവരെ മൂന്നുമണിക്കുർ മുൻപുമാത്രം നോട്ടീസ്‌ നൽകി ഒഴിപ്പിച്ചു.

Related posts

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

Aswathi Kottiyoor

ജില്ലാ പുസ്തകോത്സവം സെപ്റ്റംബർ 20 മുതൽ 25 വരെ കണ്ണൂരിൽ*

Aswathi Kottiyoor

തൃശൂർ പൂരം: കോവിഡ് നിയന്ത്രണങ്ങളില്ല, സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox