കൊട്ടിയൂർ:ഇത് രമേശൻ കൊട്ടിയൂർ മേലെപാൽച്ചുരം കോളനിയിലെ രമേശൻ ഇപ്പോൾ നാട്ടിലെ താരമാണ്. കഴിഞ്ഞ ദിവസം ഓണാഘോഷത്തിനിടെ ഡാൻസ് കളിച്ച് വൈറലായ രമേശൻ അങ്ങനെയാണ് നാട്ടിലെ താരമായി മാറിയത് 2 വർഷം മുൻമ്പ് കിരൺ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നാടോടി നൃത്തത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം കിട്ടിയിരുന്നു. ചെറുപ്പത്തിലെ ഡാൻസ് കളിക്കുമെങ്കിലും ഡാൻസ് പിടിക്കാതെ കളിക്കുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തും കൂലിപ്പണിക്കാരനായ രമേശന്റെ ഡാൻസ് വൈറൽ ആയതിന്റെ സന്തോഷത്തിലാണ് കോളനി നിവാസികളും നാട്ടുകാരും.