ഇരിട്ടി ടൗണിൽ ബസ്സ് ഡ്രൈവറുടെ ഫോൺ മറ്റൊരു ബസ്സിലെ കണ്ടക്ടർ എറിഞ്ഞുടച്ചു.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇരിട്ടി കൊട്ടിയൂർ റൂട്ടിൽ ഓടുന്ന പൗർണമി ബസ്സിന്റെ ഡ്രൈവർ ജയരാജന്റെ സ്മാർട്ട്ഫോൺ ആണ് സെന്റ് ജൂഡ് ബസ്സിലെ കണ്ടക്ടർ ജോൺസൺ എറിഞ്ഞുടച്ചത്. ഇത് കണ്ട് കച്ചവടക്കാരും ടൗണിലെ ചുമട്ടുതൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ട് രണ്ടുപേരെയും പിന്തിരിപ്പിച്ചു. തുടർന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ട പൗർണമി ബസ്സിലെ ഡ്രൈവറായ ജയരാജൻ ഇരിട്ടി പോലീസിൽ പരാതി നൽകി.