24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും
Kerala

കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയുടെ കരട് സെപ്റ്റംബർ 8 ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ പേര് ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സെപ്റ്റംബർ 23 വരെ അപേക്ഷ നൽകാം. ഇതിനായി sec.kerala.gov.in സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈൻ അപേക്ഷ നൽകണം. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കുന്നതിന് അപേക്ഷിക്കാം. കരട് പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും പ്രസിദ്ധീകരിക്കും. sec.kerala.gov.in ലും ലഭ്യമാകും. അന്തിമ പട്ടിക ഒക്ടോബർ 16 ന് പ്രസിദ്ധീകരിക്കും.

പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും ഈ സമയം ഓൺലൈനിലൂടെ അപേക്ഷിക്കാം. അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് ആക്ഷേപം സമർപ്പിക്കാനും അവസരമുണ്ട്. ആക്ഷേപങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

Related posts

സ്ത്രീകൾക്കായി ഐസിഫോസിന്റെ ‘ബാക്ക് ടു വർക്ക്’ പരീശീലന പദ്ധതി

Aswathi Kottiyoor

കാത്തിരിപ്പിന് വിരാമം: തലശ്ശേരി അമ്മയും കുഞ്ഞും ആശുപത്രി കെട്ടിട നിര്‍മാണം 12ന് തുടങ്ങും

Aswathi Kottiyoor

റേഷൻ വ്യാപാരികളുടെ റിലേ സത്യഗ്രഹം സെക്രട്ടേറിയറ്റ് നടയിൽ ഇന്നു മുതൽ

Aswathi Kottiyoor
WordPress Image Lightbox