പേരാവൂർ: പഞ്ചായത്തിലെ പേരാവൂരിൽ പുതുതായി നിർമിച്ച മണത്തണ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സുധാകരൻ, പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. ബിന്ദു, കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ്.പ്രസിഡൻറ് പ്രീത ദിനേശൻ, പഞ്ചായത്ത് മെമ്പർ റെജീന സിറാജ്, എം. രാജൻ, സി.കെ. ചന്ദ്രൻ, ഷഫീർ ചെക്യാട്ട്, ജോർജ് മാത്യു, സിറാജ് പൂക്കോത്ത്, സിബി കണ്ണീറ്റുകണ്ടം, എസ്.എം.കെ മുഹമ്മദലി, അനൂപ് നാമത്ത്, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു