24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പയ്യാമ്പലം ബീച്ചിൽ ശുചീകരണയജ്ഞവുമായി കുട്ടി പോലീസുകാർ
Uncategorized

പയ്യാമ്പലം ബീച്ചിൽ ശുചീകരണയജ്ഞവുമായി കുട്ടി പോലീസുകാർ

കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ശുചീകരണയ ജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പുമായി ബന്ധപ്പെട്ട് ഗവൺമെന്റ് ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടി പോലീസുകാർ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു.

ത്രിദിന ക്യാമ്പ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പിഎ ബിനു മോഹൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജയസൂര്യൻ, പ്രിൻസിപ്പൽ ശ്രീജ ടീച്ചർ, ഹെഡ്മിസ്ട്രർ സനിത ടീച്ചർ, പിടിഎ പ്രസിഡണ്ട് എം.ഫൈസൽ, ഡ്രിൽ ഇൻസ്‌ട്രക്ടർമാരായ സനീഷ്, ഷിജി, സിപിഒ ദേവസ്യ, എസ്.സി.പി.ഒ തസ്ലീമ എന്നിവർ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളിലായി ഫിസിക്കൽ, പരേഡ് പരിശീലനങ്ങൾ,യോഗ ക്ലാസ്സ്, മൊബൈൽ ഫോണിന്റെ ദൂഷ്യവശങ്ങൾ, സൈബർ നിയമങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ വിവിധ വിദഗ്ധർ ക്ലാസുകൾ നൽകി. വിനോദങ്ങളും വിജ്ഞാനങ്ങളും നിറഞ്ഞ മൂന്ന് ദിന ക്യാമ്പ് കുട്ടികളിൽ ആവേശം നിറച്ചു.

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ക്യാമ്പിൽ ആദരിച്ചു. കണ്ണൂർ സിറ്റി എസ് പി സി പ്രോജക്ടിന്റെ എ ഡി എൻ ഒ രാജേഷ്, പ്രോജക്ട് അസിസ്റ്റന്റ് ജയദേവൻ എന്നിവർ ക്യാമ്പ് സന്ദർശിച്ചു

Related posts

പൊതുഭരണ വകുപ്പിന്റെ പിടിമുറുക്കൽ: ആശങ്കയുണ്ട്, തൽക്കാലം സിപിഐ വിവാദമാക്കില്ല

Aswathi Kottiyoor

‘സത്യന്റെ കൊലപാതകം പാര്‍ട്ടി ആലോചിച്ച് നടത്തിയത്’; സിപിഐഎമ്മിനെ വെട്ടിലാക്കി നേതാവിന്റെ കത്ത്

Aswathi Kottiyoor

കേരളത്തിൽ മണിചെയിൻ മാതൃകയിൽ ലഹരിശൃംഖല; കൊച്ചിയിലെ വിതരണശൃംഖലയിൽ എസ്ഐയുടെ മകനും

Aswathi Kottiyoor
WordPress Image Lightbox