29.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • 8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്
Kerala

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

സംസ്ഥാനത്ത്‌ ഇലക്‌ട്രിക്‌ വാഹനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർധന. സെപ്‌തംബർ രണ്ടുവരെ 51,051 ഇലക്‌ട്രിക്‌ വാഹനമാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. ഇത്‌ മൊത്തം രജിസ്‌റ്റർ ചെയ്‌ത വാഹനത്തിന്റെ 10.035 ശതമാനം വരും. 5,08,708 വാഹനങ്ങളാണ്‌ എട്ടുമാസത്തിനിടെ ആകെ രജിസ്‌റ്റർ ചെയ്‌തത്‌. ശതമാനക്കണക്കിൽ രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഇലക്‌ട്രിക്‌ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യപ്പെടുന്നുവെന്ന്‌ അവകാശപ്പെടുന്ന ഡൽഹിയിൽ ഈവർഷം ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്‌ 46,642 ഇ–- വാഹനങ്ങൾ. ഇത്‌ മൊത്തം വാഹനത്തിന്റെ 11.11 ശതമാനമാണ്‌. ഇതുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത്‌ രണ്ടാംസ്ഥാനത്താണ്‌ കേരളം.

സംസ്ഥാനത്ത്‌ 2022ൽ 7,83,899 വാഹനങ്ങളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. അതിൽ 39,618 എണ്ണം ഇലക്‌ട്രിക്‌ വാഹനങ്ങളാണ്‌. സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ഇ–- വാഹനനയം ഫലം കാണുന്നതിന്റെ തെളിവാണ്‌ ഇ–- വാഹനങ്ങളുടെ വിൽപ്പനയും ഉപയോഗത്തിലുമുള്ള വർധനയും. 2019ൽ ആണ്‌ കേരളം ഇ–- വാഹനനയം അവതരിപ്പിച്ചത്‌. പരിസ്ഥിതി സൗഹൃദവും ആരോഗ്യകരവും ചെലവ്‌ കുറഞ്ഞതുമായ ഗതാഗത സംവിധാനമായിരുന്നു ലക്ഷ്യം. ഇതിനായി ഇ–- മൊബിലിറ്റി പദ്ധതിയും ആവിഷ്‌കരിച്ചു. റോഡ്‌ നികുതിയിൽ ഇളവ്‌, സബ്‌സിഡി, പെർമിറ്റ്‌ ഒഴിവാക്കൽ എന്നിവയും നടപ്പാക്കി. ഇ–- ഓട്ടോകൾക്ക്‌ അഞ്ചുവർഷത്തെ നികുതി പൂർണമായി ഒഴിവാക്കി. വാഹന ഉടമകളുടെ വരുമാനം മൂന്നുലക്ഷം രൂപയിൽ കുറവാണെങ്കിൽ 30,000 രൂപ സബ്‌സിഡിയും അനുവദിച്ചു.

നിലവിൽ 1,07,183 ഇലക്‌ട്രിക്‌ വാഹനങ്ങളാണ്‌ സംസ്ഥാനത്തുള്ളത്‌. ഇതിൽ 85,000 ആണ്‌ ഇരുചക്രവാഹനങ്ങൾ. മുച്ചക്രവാഹനങ്ങൾ 6700, കാർ 13002. തിരുവനന്തപുരത്ത്‌ 113 ഇലക്‌ട്രിക്‌ ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌റ്റിനായി സർവീസ്‌ നടത്തുന്നുണ്ട്‌

Related posts

ജനറൽ കോച്ചുകൾ തിരികെ കൊണ്ടുവരാതെ റെയിൽവേ

Aswathi Kottiyoor

കേരളത്തിലെ പദ്ധതികൾക്ക് കയ്യടി; ‘മന്ദഹാസം’ മറ്റു സംസ്ഥാനങ്ങളിലേക്ക്

Aswathi Kottiyoor

സർക്കാർ ഹോമുകൾക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox