ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന കണ്ണൂർ 31 ബറ്റാലിയൻ എൻ.സി.സി യുടെ ദശദിന ക്യാമ്പിൻ്റെ ഭാഗമായാണ് സർവ്വൈവൽ ട്രൈയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ആവശ്യമായ ധാന്യങ്ങൾ, വെള്ളം, ടെൻ്റ്നി ർമ്മിക്കാനാവശ്യമായ വസ്തുക്കളുമായി കാഡറ്റുകളും പട്ടാളക്കാരും കൊടും കാടുകളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടിലെത്തിയ യുടനെ മുള മുറിച്ചെടുത്ത് അതിൽ ഭക്ഷണം പാചകം ചെയ്തു. ഒരു സൈനികന് ഒരു മുളയിൽ പാചകം ചെയ്ത ഭക്ഷണമെന്നതാണ് രീതി. ഇതിനിടയിൽ നാല് പേർക്ക് താമസിക്കാൻ സൗകര്യമുള്ള ഫോർമെൻ ടെൻറ് നിർമ്മിക്കുകയും ചെയ്തു.
ടെൻ്റിന് മുമ്പിൽ വെച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പട്ടാളക്കാരുടെ ജീവിത രീതിയെ കുറിച്ചും കാടുകളിലെ അതിജീവിനത്തെ കുറിച്ചും ഹവീൽദാർ കെ സുരേഷ് വിശദീകരിച്ചത് കേഡറ്റുകളെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു. മൂന്ന് ദിവസം വരെ വെള്ളം മാത്രം കഴിച്ചുള്ള അതിജിവിതം വിവരിച്ചത് കേട്ടപ്പോൾ കാഡറ്റുകളിൽ അമ്പരപ്പുളവാക്കി.
സർവ്വൈവൽ പരിശീലനത്തിന് നായിബ് സുബേദാർ മുഹമ്മദ് ഫരീദ്, ഹവീൽദാർ തമൻ താപ്പ നേതൃത്വം നൽകി. കമാൻ്റിങ്ങ് ഓഫീസർ കേണൽ എ. എസ് ബാലി, ക്യാപ്റ്റൻ ഡോ എ.പി ഷമീർ, സുബേദാർ മേജർ വി വെങ്കിടിലേഷരുലു, സെക്കൻ്റ് ഓഫീസർ ഡോ ബി .ഉണ്ണി, തേർഡ് ഓഫീസർ കെ. വി വിവേക് പ്രസംഗിച്ചു. ആഗസ്ത് 26 ന് ആരംഭിച്ച ക്യാമ്പ് 4 ന് സമാപിക്കും.