24.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • മരങ്ങൾ മുറിച്ചശേഷം 
ആനമതിൽ നിർമാണം തുടങ്ങും
Kerala

മരങ്ങൾ മുറിച്ചശേഷം 
ആനമതിൽ നിർമാണം തുടങ്ങും

ആറളം ഫാമിൽ നിർമാണ പ്രദേശത്തെ മരങ്ങൾ മുറിച്ചശേഷം ആനമതിൽ നിർമാണം ആരംഭിക്കുമെന്ന്‌ ഫാം ടിആർഡിഎം സൈറ്റ്‌ മാനേജർ കെ വി അനൂപ്‌ ഇരിട്ടി താലൂക്ക്‌ വികസന സമിതി യോഗത്തെ അറിയിച്ചു. അടയാളമിട്ട മരങ്ങൾ മുറിച്ചുമാറ്റാൻ 12ന് ലേലം നടത്തും. 390 മരങ്ങൾ മുറിക്കണം. 21 ലക്ഷം രൂപയാണ് സാമൂഹ്യ വനവൽക്കരണ വിഭാഗം വില നിർണയിച്ചത്‌. കമ്പി ഉൾപ്പെടെയുള്ള സാമഗ്രികൾ കരാറുകാർ പ്രദേശത്ത് എത്തിച്ചതായി സൈറ്റ്‌ മാനേജർ പറഞ്ഞു. യോഗത്തിൽ നഗരസഭാ ചെയർമാൻ കെ ശ്രീലത അധ്യക്ഷയായി.
ജൽജീവൻ പദ്ധതി ഭാഗമായി പൈപ്പ് ലൈനിടാൻ കുഴിയെടുത്താൽ റോഡ്‌ പൂർവ സ്ഥിതിയിലാക്കാനുള്ള ഫണ്ടും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്‌ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
അയ്യൻകുന്ന് റിസർവേയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ സ്ഥലപരിശോധനാ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചതായി തഹസിൽദാർ സി വി പ്രകാശൻ അറിയിച്ചു. വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്ന നടപടി പൂർത്തിയാവുന്നതായും ആവശ്യമായ സ്ഥലത്ത്‌ പുതിയ വേലി സ്ഥാപിക്കാനുള്ള നിർദേശം വനംവകുപ്പിനെ അറിയിച്ചതായും ഡെപ്യൂട്ടി റേഞ്ചർ കെ ജിജിൽ അറിയിച്ചു. കെഎസ്ടിപി പാതയിലെ സോളാർ വിളക്കുകൾ പൊട്ടിവീഴുന്നത്‌ പരിഹരിക്കാൻ അധികൃതർ തയ്യാറാവണമെന്ന്‌ നഗരസഭാ ചെയർമാൻ കെ ശ്രീലത ആവശ്യപ്പെട്ടു. ടൗണിൽ വഴി വിളക്കുകൾ സ്ഥാപിക്കാൻ നഗരസഭ തയ്യാറാണ്‌. അനുമതി നൽകാൻ അധികൃതർ തയ്യാറാകണം. ചെയർമാൻ ആവശ്യപ്പെട്ടു.

Related posts

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor

വയനാട് വാഹനാപകടം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു

Aswathi Kottiyoor

ഒക്ടോബർ 2 മുതൽ സർക്കാർ സേവനങ്ങൾ ഓൺലൈനിൽ; പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ; നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox