24.5 C
Iritty, IN
June 30, 2024
  • Home
  • Iritty
  • ജൽ ജീവൻ പദ്ധതി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി
Iritty

ജൽ ജീവൻ പദ്ധതി പൊളിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഫണ്ടില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി താലൂക്ക് വികസന സമിതി

ഇരിട്ടി: ജൽ ജീവന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകളുടെ പാർശ്വങ്ങൾ ടാറിങ് അടക്കം പൊളിക്കുന്നിടത്ത് പുനർനിർമ്മിക്കാൻ ഫണ്ടില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഇരിട്ടി താലൂക്ക് വികസ വികസന സമിതി യോഗം. പ്രവർത്തികൾ നടത്തുമ്പോൾ റോഡ് പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണിക്ക് ഫണ്ട് കൂടി ഉൾപ്പെടുത്തണമെന്നും അല്ലാത്തപക്ഷം പ്രവർത്തികളുമായി സഹകരിക്കാനും സമ്മതിക്കാനും പ്രയാസമാണെന്നും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പൂടാകം യോഗത്തിൽ ചൂണ്ടിക്കാട്ടി. മൂന്നു മീറ്റർ വീതിയിലുള്ള റോഡിൽ യന്ത്രം ഉപയോഗിച്ച് റോഡിൻറെ അരികിൽ ചാലു കീറുമ്പോൾ ഒരു മീറ്ററോളം ടാറിങ് അടക്കമാണ് പൊളിയുന്നത്. ബന്ധപ്പെട്ടവർ ആദ്യഘട്ടത്തിൽ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ പുനർ നിർമ്മിക്കും എന്ന് മറുപടിയാണ് നൽകിയിരുന്നത്. എന്നാൽ പഞ്ചായത്ത് തല യോഗങ്ങൾ ചേർന്നപ്പോൾ റോഡിൻറെ കുറുകെ പൈപ്പിടാനായി കീറുന്നതിന് മാത്രമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത് എന്നാണ് മറുപടി ലഭിച്ചത്. ഇത് അംഗീകരിക്കാൻ സാധിക്കില്ല. ഗ്രാമീണതലത്തിൽ ഉള്ള റോഡുകൾ എല്ലാം തകർന്ന് ഗതാഗതം പ്രതിസന്ധിയിൽ ആകുന്ന സാഹചര്യമാണ് ഇതോടെ ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ താലൂക്ക് വികസന സമിതി യോഗം അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഉന്നതർക്ക് റിപ്പോർട്ട് നല്കാൻ തീരുമാനിച്ചു. ഒമ്പതിന് കണ്ണൂരിൽ എത്തുന്ന മന്ത്രിയെ താലൂക്ക് വികസന സമിതി യോഗത്തിന്റെ വികാരം ബോധ്യപ്പെടുത്തണമെന്നും ഇത് പൊതുവേയുള്ള പ്രതിസന്ധി ആയതിനാൽ തീരുമാനം ആവശ്യമാണെന്നും കേരള കോൺഗ്രസ് എം പ്രതിനിധി വിപിൻ തോമസിന്റെ വാദം യോഗം അംഗീകരിച്ചു.
അയ്യൻകുന്ന് പഞ്ചായത്തിൻറെ റീ സർവേയുമായി ബന്ധപ്പെട്ട വെമ്പുഴയുടെ അരനൂറ്റാണ്ടോളം പഴക്കമുള്ള മരാമത്ത് റോഡും വീടുകളും കൃഷിയിടങ്ങളും സിമിത്തേരി കുന്നും ഉൾപ്പെടെ കയ്യേറ്റം ആണെന്ന നിലയിൽ കുറ്റിയിട്ടതുമായി ബന്ധപ്പെട്ട് പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉള്ള നടപടികൾ യോഗത്തിൽ ചർച്ചയായി. ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നടത്തിയ പരിശോധന റിപ്പോർട്ട് സർക്കാറിലേക്ക് അയച്ചതായും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല എന്നും താഹിൽദാർ സി. വി. പ്രകാശൻ യോഗത്തെ അറിയിച്ചു.
വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും ആവശ്യമായ ഇടങ്ങളിൽ പുതിയ സ്ഥാപിക്കുന്നതിന് വനംവകുപ്പിന് പ്രൊപ്പോസൽ അയച്ചതായും ഡെപ്യൂട്ടി റേഞ്ചർ കെ. ജിജില്‍ യോഗത്തെ അറിയിച്ചു.
ആറളം ഫാം പുനരധിവാസ മേഖലക്കുള്ളിലെ പാസ്പരം ബന്ധിപ്പിക്കുന്ന 10 റോഡുകളുടെ നിർമ്മാണത്തിലെ പുരോഗതി അറിയിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ആവശ്യപ്പെട്ടു. ഒരു റോഡിന് മാത്രമാണ് ഫണ്ട് അനുവദിച്ചു എന്നും മറ്റ് റോഡുകൾക്കുള്ള പ്രൊപ്പോസൽ സർക്കാറിന്റെ കൈയിൽ ആണെന്നും ടി ആർ ഡി എം സൈറ്റ് മാനേജർ അറിയിച്ചു.
വെള്ളവും വെളിച്ചവും ഇല്ലാത്തതിനാൽ കൊട്ടിയൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാറ്റിവെക്കാൻ ഇടയായ സംഭവം ഗൗരവമായി കാണണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തിൽ ആവശ്യപ്പെട്ടു. കെ എസ് ടി പി റോഡുകളിലെ സോളാർ വിളക്കുകൾ ഭീഷണിയാവുന്ന സാഹചര്യം വീണ്ടും യോഗത്തിൽ ഉയർന്നു വന്നു. ഇക്കാര്യത്തിൽ കെഎസ്ഇബി അധികൃതർ വ്യക്തത വരുത്തണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ആവശ്യപ്പെട്ടു. നഗരത്തിൽ വേലിക്കത്തിനായി സോളാർ വിളക്കുകൾ സ്ഥാപിക്കാൻ തങ്ങൾ തയ്യാറാണെന്നും അതിനുള്ള അനുമതി മാത്രം ലഭിച്ചാൽ മതിയെന്നും അവർ വ്യക്തമാക്കി. ഇതേസമയം 10 കോടി രൂപയോളം മുടക്കിയ വഴിവിളക്ക് പദ്ധതി ഒരു ദിവസം പോലും പ്രകാശിക്കാതെ പൂർണ്ണ പരാജയമായത് ഗുരുതരമായി കാണണമെന്നും ക്രമക്കേടുകളെ പറ്റി അന്വേഷണം വേണമെന്നും കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി മാത്തുക്കുട്ടി പന്തപ്ളാക്കൽ ആവശ്യപ്പെട്ടു .
ഇരട്ടി പാലത്തിന് സമീപം പായം പഞ്ചായത്തും ഗ്രീൻ ലീഫും നിർമിച്ച പാർക്ക് സ്വീകാര്യമാണെന്നും അതിനോട് അനുബന്ധിച്ച് പുറമ്പോക്ക് സ്ഥലത്ത് യുദ്ധ സ്മാരകം സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎയുടെ പ്രതിനിധി തോമസ് വർഗീസ് ആവശ്യപ്പെട്ടു. 4000 ത്തോളം വിമുക്തഭടന്മാർ മേഖലയിൽ ഉണ്ടെന്നും അവരുടെ പൊതുവായ ആവശ്യമാണ് ഇത്. സ്ഥലം അനുവദിച്ച് അനുമതി നൽകിയാൽ ഇവരുമായി ബന്ധപ്പെട്ട സംഘടന അത് നിർമ്മിച്ചുകൊള്ളൂമെന്നും അദ്ദേഹം പറഞ്ഞു.
ആറളം ചെടിക്കുളം പട്ടാരത്തെ അവശേഷിക്കുന്ന കുടുംബങ്ങൾക്കും കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കാനുള്ള നടപടികൾ ഉണ്ടാക്കണമെന്ന് ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടികൾ വൈകുന്നതിലെ വസ്തുത കൈവശക്കാരെ ബോധ്യപ്പെടുത്തണമെന്നും സിപിഐ അംഗം ബാബുരാജ് ആവശ്യപ്പെട്ടു.
യോഗത്തിൽ തഹസിൽദാർക്ക് പുറമേ ഇരട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കളായ കെ. ശ്രീധരൻ, പി. കെ. ജനാർദ്ദനൻ, പി.സി. രാമകൃഷ്ണൻ, ഇബ്രാഹിം മുണ്ടേരി, കെ. പി. അനിൽകുമാർ, എ. കെ. ദിലീപ് കുമാർ, കെ. മുഹമ്മദലി, എംഎൽഎ പ്രതിനിധി മുഹമ്മദ് ജസീർ തുടങ്ങിയവരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.

Related posts

നന്മ വനിതാ വേദി അന്താരാഷ്ട്ര വനിതാ ദിനാചരണവും പ്രതിഭകളെ ആദരിക്കലും

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി വാഹന പ്രചരണ ജാഥ നാളെ

Aswathi Kottiyoor

ഇരിട്ടിയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രതീതി – കർശന നിയന്ത്രണങ്ങളുമായി പോലീസ്………

Aswathi Kottiyoor
WordPress Image Lightbox