25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും
Kerala

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് 5000 പഠനമുറികൾ ഈ വർഷം നിർമിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. സർക്കാർ, എയ്‌ഡഡ്, സ്പെഷൽ, സാങ്കേതിക, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായാണ് പഠനമുറികൾ നിർമിക്കുന്നത്. മുൻകാലങ്ങളിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാത്രമായിരുന്നു പഠനമുറി സൗകര്യം. നൽകി വന്നിരുന്ന പഠനമുറി പദ്ധതി വിപുലമാക്കിയ ശേഷമുള്ള ആദ്യ അവസരമാണിത്.

അഞ്ചാം ക്ലാസ് മുതലുള്ളവർക്കും കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്കും അപേക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുലക്ഷം രൂപ വരെ കുടുംബ വരുമാനമുള്ളവരും 800 ചതുരശയടിയിൽ താഴെ വിസ്‌തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവരുമായ വിദ്യാർഥികൾക്കാണ് പഠനമുറി സൗകര്യം ലഭ്യമാക്കുന്നത്.

സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന പഠനമുറികൾക്കായി വിദ്യാർഥികൾക്ക് സെപ്തംബർ 30 വരെ അപേക്ഷ നൽകാം. ഗ്രാമസഭ ലിസ്റ്റിൽ പേരില്ലാത്തവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ഓഫീസിൽ ലഭിക്കും.

Related posts

സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണം; പ്ര​ധാ​നാ​ധ്യാ​പ​ക​ർ നെ​ട്ടോ​ട്ട​ത്തി​ൽ

Aswathi Kottiyoor

50 കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു

Aswathi Kottiyoor

ഊഞ്ഞാലില്‍ നിന്നും വീണ് കുരുന്നിന് ദാരുണാന്ത്യം

WordPress Image Lightbox