23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ♦️മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കില്ല തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും: മന്ത്രി എംബി രാജേഷ്🛑
Uncategorized

♦️മാത്യു കുഴൽനാടൻ ആളുകളെ വിമർശിക്കില്ല തേജോവധം ചെയ്തിട്ട് തിരിഞ്ഞോടും: മന്ത്രി എംബി രാജേഷ്🛑

എന്തെങ്കിലും അതിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എം ബി രാജേഷ് പറഞ്ഞു.അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും മാത്യ കുഴൽനാടനെതിരായ വിമർശനം തുടർന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു.അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും മാത്യ കുഴൽനാടനെതിരായ വിമർശനം തുടർന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു.തനിക്കെതിരെ കേസുമായി പോകുമെന്നാണ് കുഴൽനാടൻ പറയുന്നതെന്നും കേസുമായി വരട്ടെ അപ്പോൾ കാണാമെന്നും സിഎൻ മോഹനൻ വെല്ലുവിളിച്ചു. ഇടതുഭരണ കാലത്ത് ഒരു ബാങ്കിലാണ് അഴിമതി നടന്നിട്ടുള്ളത് അത് കരുവണ്ണൂരിൽ മാത്രമാണെന്നും യുഡിഎഫ് ഭരിക്കുന്ന പല ബാങ്കുകളിലും വൻ അഴിമതി നടക്കുന്നുണ്ടെന്നും സി എൻ മോഹനൻ പറഞ്ഞു. വിജയ് മല്യ 9000 കോടിയുമായി മുങ്ങിയത് വലിയ കാര്യമാക്കാത്തവർ കരുവണ്ണൂരിലെ വെറും ഇരുനൂറു കോടിയുടെ തട്ടിപ്പിന് വലിയ പ്രചാരണം നൽകുന്നെന്നും സി എൻ മോഹനൻ കൂട്ടിചേർത്തു.

Related posts

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകും, കോടതികളുടെ ‘വേഗത’ നോക്കട്ടെ: രേണുക

Aswathi Kottiyoor

ഹിമാചലിൽ നിമിഷങ്ങൾക്കിടെ കെട്ടിടങ്ങൾ നിലംപൊത്തി; പേപ്പർബോട്ടു പോലെ ഒഴുകി കാറുകൾ–

Aswathi Kottiyoor

വീട്ടില്‍ കടന്നുകയറി 48 കാരിയെ ബലാല്‍സംഗം ചെയ്ത 57കാരന് 12 വര്‍ഷം കഠിന തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox