22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നെൽവയലുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു ദശാബ്ദത്തിനിടെ 1.27 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇല്ലാതായി
Kerala

നെൽവയലുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു ദശാബ്ദത്തിനിടെ 1.27 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇല്ലാതായി

ഉൽ‍പാദനച്ചെലവ് വൻതോതിൽ വർധിച്ചതും നെല്ലുസംഭരണത്തിലെ പോരായ്മകളും കാരണം കേരളത്തിൽ നെൽവയലുകൾ അപ്രത്യക്ഷമാകുന്നു. 2 ദശാബ്ദത്തിനിടെ സംസ്ഥാനത്ത് നെൽക്കൃഷി വിസ്തൃതിയും അരി ഉൽപാദനവും കുത്തനെ കുറഞ്ഞു. കേരളത്തിലെ കാർഷിക മേഖലയെക്കുറിച്ചു സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. 
രണ്ടു ദശാബ്ദത്തിനിടെ 1,26,634 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷി ഇല്ലാതായെന്നും അരി ഉൽപാദനം 1,41,407 ടണ്ണായി താഴ്ന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. 2001–02, 2021–22 വർഷത്തിനിടെ കേരളത്തിൽ നെൽക്കൃഷി വിസ്തൃതിയിൽ 39 ശതമാനവും അരി ഉൽപാദനത്തിൽ 20 ശതമാനവും കുറവ് രേഖപ്പെടുത്തി. 2001–02 ൽ 3,22,368 ഹെക്ടർ സ്ഥലത്ത് നെൽവയലുകൾ ഉണ്ടായിരുന്നു. 2021–22 ൽ ഇത് 1,95,734 ഹെക്ടർ ആയി ചുരുങ്ങി. 2001–02ൽ അരി ഉൽപാദനം 7,03,504 ടൺ ആയിരുന്നു. 2021–22ൽ 5,62,097 ടൺ ആയി താഴ്ന്നു. 

Related posts

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 24, 25 തീയതികളിൽ; ഇടവേളയിട്ട്‌ നയപ്രഖ്യാപനത്തിനും സഭ ചേരും………..

Aswathi Kottiyoor

തിയറ്റർ തുറക്കൽ: 700 സ്‌ക്രീനുകളിൽ പ്രദർശനം പുനരാരംഭിക്കും, കുറുപ്പും അണ്ണാത്തെയും ആഘോഷമാക്കും

Aswathi Kottiyoor

കണിച്ചാർ ഹരിത കർമസേനയ്ക്ക് വാഹനം കൈമാറി

Aswathi Kottiyoor
WordPress Image Lightbox