23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്
Kerala

അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടി സ്കൂൾതല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വിവിധതരത്തിലുള്ള ഡിജിറ്റൽ ഓണാഘോഷ പരിപാടികളെ മുൻനിർത്തിയായിരുന്നു.

സ്ക്രാച്ച് പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിഥം കമ്പോർ ഉപയോഗിച്ച് ഓഡിയോ ബീറ്റുകൾ തയ്യാറാക്കുന്ന പ്രവർത്തനം, പൂക്കൾ ശേഖരിച്ച് ഓണപ്പൂക്കളമൊരുക്കുന്ന കമ്പ്യൂട്ടർ ഗെയിം തയ്യാറാക്കൽ, സ്വതന്ത്രദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷണൽ വീഡിയോകൾ തയ്യാറാക്കൽ എന്നിവയാണ് ക്യാമ്പിൽ വിദ്യാർത്ഥികൾ ചെയ്തത്.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 22 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. സെൻറ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജു പി. എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് റിസോഴ്സ് പേഴ്സണായ ശ്രീമതി ഷിൻസി തോമസ് ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി ജെസീന്ത കെ.വി ക്യാമ്പിന് നേതൃത്വം നൽകി.

Related posts

സ്വ​ർ​ണ വി​ല കു​തി​ച്ചു; പ​വ​ന് വി​ല 38,000 ക​ട​ന്നു

Aswathi Kottiyoor

അനധികൃത വളം വിൽപ്പന വർധിക്കുന്നു

Aswathi Kottiyoor

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox