24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം; വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം .
Uncategorized

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം; വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം .

സെപ്റ്റംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ യാത്രകള്‍ റദ്ദാക്കാന്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമ്മേളനം നടക്കുന്ന അഞ്ച് ദിവസവും ദില്ലിയില്‍ തുടരണം എന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട ഇത് വരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന അഭ്യൂഹം ശ്കതമാണ്. ഇതിന് മുന്നോടിയായി രാജ്യാന്തര തലത്തിലും, ദേശിയ തലത്തിലും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ സഭയിലൂടെ പ്രചരിപ്പിക്കുന്നതിന് ആണ് പ്രത്യേക സമ്മേളനം എന്ന പ്രചാരണം ശക്തമാണ് വനിത സംവരണ ബില്ല് അവതരിപ്പിക്കാന്‍ ആണ് പ്രത്യേക സമ്മേളനം എന്നും അഭ്യൂഹമുണ്ട്. പ്രത്യേക സമ്മേളനം പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ചേരാന്‍ ആണ് സാധ്യത.

Related posts

കുട്ടിവന  ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

മുഖ്യമന്ത്രി യുഎസിനൊപ്പം ക്യൂബയും സന്ദർശിക്കും; കേന്ദ്രസർക്കാരിന്റെ അനുമതി തേടും

കരുവന്നൂര്‍ പാലത്തിലേക്ക് നടന്നുവന്ന യുവതി മധ്യഭാഗത്ത് എത്തിയപ്പോൾ താഴേക്ക് ചാടി; തെരച്ചിൽ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox