രണ്ട് വിഭാഗങ്ങൾ തമ്മിൽ ബുധനാഴ്ച ആരംഭിച്ച വെടിവയ്പ്പ് വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടതായാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് പരിക്കേറ്റതായും അതിൽ മൂന്ന് പേരെ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കുക്കി-സോമി സമുദായത്തിൽ നിന്നുള്ള രണ്ട് പേരാണ് മരിച്ചത്.
ഇതോടെ ഓഗസ്റ്റ് 29 ന് ആരംഭിച്ച അക്രമസംഭവങ്ങളിൽ മേഖലയിൽ മരിച്ചവരുടെ എണ്ണം നാലായി. അതേസമയം ചുരാചന്ദ്പൂരിൽ കുക്കി വിഭാഗം അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. കുക്കി ഭൂരിപക്ഷ മേഖലകളിൽ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.