26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വാഹനപകടത്തില്‍ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു;
Uncategorized

വാഹനപകടത്തില്‍ പരിക്കേറ്റ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു;

സുല്‍ത്താന്‍ബത്തേരി: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.കഴിഞ്ഞ ദിവസം അമ്പലവയല്‍ ഉണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ മാളിക എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ (ഒമ്പത്) ആണ് മരിച്ചത്.

ബുധനാഴ്ച അമ്പലവയലില്‍ റസ്റ്റ് ഹൗസിന് സമീപം നിയന്ത്രണംവിട്ട കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ മുഹമ്മദ് സിനാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറും ഒരു സ്ത്രീയും കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Related posts

ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Aswathi Kottiyoor

മലപ്പുറം കാളികാവില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തി; മാംസം ഭക്ഷിച്ച നിലയില്‍

Aswathi Kottiyoor

ഭക്ഷ്യവിഷബാധ: തൃശൂരിൽ 13കാരൻ മരിച്ചു; സഹോദരിയും ബന്ധുവായ 10 വയസ്സുകാരനും ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox