21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ഛർദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; മറ്റൊരു വാഹനത്തിൽ തലയിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം.
Uncategorized

ഛർദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; മറ്റൊരു വാഹനത്തിൽ തലയിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം.

ന്യൂഡൽഹി:ബസ് യാത്രക്കിടെ ഛർദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു.ഡൽഹിയിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തർപ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്.കശ്മീരി ഗേറ്റിൽ നിന്നാണ് ബാബ്ലി ലുധിയാനയിലേക്ക് ബസിൽ കയറിയത്.

അലിപൂർ മേഖലയിലെത്തിയപ്പോഴാണ് യുവതിക്ക് ഛർദിക്കാൻ തോന്നിയത്.ബസിന്റെ ജനലിലൂടെ തലയിട്ടപ്പോൾ മറ്റൊരു വാഹനത്തിൽ തലയിടിക്കുകയായിരുന്നു.വാഹനം ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് യുവതിയുടെ തല അതിലിടിച്ചതെന്നാണ് റിപ്പോർട്ട്.

യുവതി സഹോദരിക്കും ഭർത്താവിനും അവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.ഇടിച്ച വാഹനം നിർത്താതെ പോയി.സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നിർത്താതെ പോയ വാഹനത്തിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു

Related posts

പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

മാലിന്യത്തിൽനിന്ന് ഇന്ധനം നിർമിക്കാനുള്ള കണ്ടുപിടിത്തത്തിന് ഇന്ത്യൻ പേറ്റന്റ് നേടി കൊട്ടിയൂർ സ്വദേശിനി ഡോ.രമ്യ നീലഞ്ചേരി

Aswathi Kottiyoor

ഗൂഗിള്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യത; എന്തൊക്കെ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി കേരള പൊലീസ്

Aswathi Kottiyoor
WordPress Image Lightbox