23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജിഡിപി വളര്‍ച്ച ; മുന്നിൽനിന്ന്‌ നയിക്കാൻ കേരളവും , 20.9 ശതമാനവുമായി മൂന്നാമത്
Kerala

ജിഡിപി വളര്‍ച്ച ; മുന്നിൽനിന്ന്‌ നയിക്കാൻ കേരളവും , 20.9 ശതമാനവുമായി മൂന്നാമത്

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ മുൻനിരയിൽ കേരളവും. ജിഡിപി ഉയർച്ചയ്‌ക്ക്‌ കാരണമായ മൂലധനച്ചെലവ്‌ വർധനയിൽ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും വഹിക്കുന്ന പങ്കിൽ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ പഠനമാണ്‌ കേരളത്തിന്റെ മുന്നേറ്റം വിവരിക്കുന്നത്‌. നടപ്പുവർഷം ഏപ്രിൽമുതൽ -ജൂൺവരെ ആദ്യപാദത്തിലെ വളർച്ചനിരക്ക് 8.3 ശതമാനംവരെ ഉയരുമെന്നാണ്‌ എസ്ബിഐ ചൂണ്ടിക്കാട്ടുന്നത്‌. ഇതിന്റെ മുഖ്യകാരണം കേരളം ഉൾപ്പെടെ ചില സംസ്ഥാനങ്ങളുടെ ഉയർന്ന മൂലധനച്ചെലവാണ്‌. ആദ്യപാദത്തിൽ 7.8 മുതൽ എട്ടുശതമാനംവരെ വളർച്ചയാണ്‌ റിസർവ് ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ വിലയിരുത്തൽ.

കേന്ദ്രസർക്കാരിന്റെ മൂലധനച്ചെലവ് ആദ്യപാദത്തിൽ ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 27.8 ശതമാനത്തിൽ എത്തിയെന്ന്‌ എസ്‌ബിഐ റിപ്പോർട്ട്‌ പറയുന്നു. സംസ്ഥാനങ്ങളുടെ ആകെ മൂലധന നിക്ഷേപം 12.7 ശതമാനമാണ്‌. ഇതിൽ ആന്ധ്രപ്രദേശ്‌ 40.8 ശതമാനവുമായി മുന്നിലുണ്ട്‌. 26.6 ശതമാനംവീതം ചെലവിട്ട്‌ തെലങ്കാനയും മധ്യപ്രദേശും രണ്ടാംസ്ഥാനത്തും. 20.9 ശതമാനവുമായി കേരളം മൂന്നാമതുണ്ട്‌. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 16.9 ശതമാനമായിരുന്നു. കേന്ദ്ര സർക്കാർ പാർലമെന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്‌. വർഷാവസാനം പ്രഖ്യാപനമുണ്ടാകും. തെലങ്കാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തുതന്നെയുണ്ട്‌. ഈ പശ്ചാത്തലത്തിലാണ്‌ കേന്ദ്രവും ഈ സംസ്ഥാനങ്ങളും ചെലവ് ഉയർത്തിയത്‌. എന്നാൽ, നിലവിൽ ഇത്തരം പശ്ചാത്തലമൊന്നുമില്ലാതെയാണ്‌ കേരളം മൂലധനച്ചെലവ്‌ ഉയർത്തിയതെന്ന്‌ റിപ്പോർട്ട്‌ സമർഥിക്കുന്നു.

ഗുജറാത്ത്‌ അടക്കമുള്ള മുൻനിര സംസ്ഥാനങ്ങളെല്ലാം മൂലധനച്ചെലവിൽ പിന്നിലാണ്‌. ഗുജറാത്തിന്റെ നേട്ടം 17 ശതമാനമാണ്‌. ഹരിയാന (15.9 ), ഹിമാചൽപ്രദേശ്‌ (11.7 ), കർണാടകം (3.4 ), മഹാരാഷ്‌ട്ര (4.8 ), ഒഡിഷ (11.6 ), പഞ്ചാബ്‌ (4.3 ), തമിഴ്‌നാട്‌ (11.7 ശതമാനം), പശ്ചിമ ബംഗാൾ (13.2 ).

Related posts

ഗൂഡല്ലുരിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടികൊന്നു

Aswathi Kottiyoor

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും

Aswathi Kottiyoor

ഉത്തരാഖണ്ഡ് കൊലപാതകം: റിസോര്‍ട്ട് പൊളിച്ചത് ആസൂത്രിതമെന്ന് ആരോപണം, അന്ത്യകര്‍മം നടത്താതെ കുടുംബം.

Aswathi Kottiyoor
WordPress Image Lightbox