20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പേര്യ ഫാമിലെ വാറ്റുകേന്ദ്രം; രക്ഷപ്പെട്ട ഡ്രൈവർക്കായി എക്‌സൈസ് അന്വേഷണം ഊർജിതമാക്കി;
Uncategorized

പേര്യ ഫാമിലെ വാറ്റുകേന്ദ്രം; രക്ഷപ്പെട്ട ഡ്രൈവർക്കായി എക്‌സൈസ് അന്വേഷണം ഊർജിതമാക്കി;

മാനന്തവാടി : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്.വയനാട് ജില്ലയിൽ എക്സൈസ് പിടികൂടിയ വൻ വാറ്റുകേന്ദ്രമാണ് ഫാമിലേത്.

ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര നടുപ്പറമ്പിൽ എൻ.പി. മുഹമ്മദ് (40), ഇടുക്കി ചേറ്റുകുഴി വേണാട്ട് മാലിൽ എസ്. അനീഷ് (44), ബേപ്പൂർ നടുവട്ടം പോതാട്ടിൽ പി. അജിത് (33), ശ്രീകണ്ഠാപുരം നെടിയങ്ങ പുരയിടത്തിൽ മാത്യു ചെറിയാൻ (35) എന്നിവരെ ഫാമിൽ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും ഓട്ടോ ഡ്രൈവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്.

പേരാവൂർ തെറ്റുവഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെയാണ് ഫാമെന്ന് എക്സൈസ് വ്യക്തമാക്കിയിരുന്നു .സംഭവത്തിൽ മാനന്തവാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Related posts

‘കാർബൺ ന്യൂട്രൽ അനന്തപുരി’; 100 ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ സൗജന്യ വിതരണം തുടങ്ങി

Aswathi Kottiyoor

വിഴിഞ്ഞത്ത് സ്കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ കാലിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി അപകടം

Aswathi Kottiyoor

‘കല്യാശേരിയിലേത് സാമ്പിൾ’, ഇനിയും വിവരക്കേടിന് വന്നാൽ പൊടിപോലും കിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

Aswathi Kottiyoor
WordPress Image Lightbox