24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, കൊലക്കുറ്റം ചുമത്തണം; സ്ഥലംമാറ്റ നടപടിയിൽ തൃപ്തരല്ലെന്ന് കുടുംബം
Uncategorized

ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, കൊലക്കുറ്റം ചുമത്തണം; സ്ഥലംമാറ്റ നടപടിയിൽ തൃപ്തരല്ലെന്ന് കുടുംബം

കാസർഗോഡ്:കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തൃപ്തരല്ലെന്ന് ഫർഹാസിന്റെ കുടുംബം.ജുഡീഷ്യൽ അന്വേഷണം വേണം.പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു.ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു.കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ പറഞ്ഞു.അതേസമയം വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്.എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.നിലവിൽ ക്രൈം ബ്രാഞ്ചിനാണ്‌ അന്വേഷണ ചുമതല.

Related posts

‘സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആൾ; 12 വർഷം മുൻപ് കണ്ടിട്ടുണ്ട്’, നന്ദകുമാറിനെ കുറിച്ച് അനിൽ; കുര്യനും വിമർശനം

Aswathi Kottiyoor

വാഹന പരിശോധനയ്ക്കിടെ കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്നു, പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ച് ബിഹാർ പൊലീസ്

Aswathi Kottiyoor

മാന്നാർ കല കൊലക്കേസ്; അന്വേഷണത്തിന് 21 അംഗ പ്രത്യേക സംഘം രൂപീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox