27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഇന്നും മഴ: അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്..
Uncategorized

ഇന്നും മഴ: അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്..

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിലുമാണ് മഞ്ഞഅലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.അഞ്ച് ദിവസത്തെ മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശങ്ങളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.ഇന്ന് തെക്കു – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു. 31ന് ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു- പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. സെപ്തംബര്‍ ഒന്നിനും രണ്ടിനും ശ്രീലങ്കന്‍ തീരത്തിന്റെ തെക്കു- പടിഞ്ഞാറന്‍ ഉള്‍ക്കടല്‍, തെക്ക് – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു..

Related posts

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; പൊലീസ് കേസെടുത്തു, ഒരാളുടെ നില അതീവഗുരുതരം

Aswathi Kottiyoor

ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു,കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

Aswathi Kottiyoor

അന്നേ പറഞ്ഞു, റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന്; പൊലീസ് പുല്ല് പോലെ അവഗണിച്ചു, ഗുരുതര വീഴ്ച

Aswathi Kottiyoor
WordPress Image Lightbox