ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ 252 വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി. 121 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. നിയമം പാലിക്കാത്ത 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മായം ചേർത്ത ഭക്ഷ്യ വസ്തുക്കൾ കണ്ടത്തുന്നതിന് അഞ്ചു ദിവസത്തിനിടെയാണ് ഇത്രയും കടകളിൽ പരിശോധന നടത്തിയത്.പുറത്തുനിന്നെത്തുന്ന പാൽ, ശർക്കര, പച്ചക്കറികൾ, ഇറച്ചി, മത്സ്യം എന്നിവയെല്ലാം കർശനമായി പരിശോധിക്കുന്നുണ്ട്. ഓണ കച്ചവടം മുന്നിൽക്കണ്ട് അനധികൃതമായി പല കച്ചവടങ്ങളും ആരംഭിച്ചിട്ടുണ്ട്. പാൽ, ശർക്കര എന്നിവയിൽ കൃത്രിമങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.