21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൂര്‍ത്തിയാകുന്നത് 
8 വ്യവസായ പാര്‍ക്ക്‌ ; 4 വര്‍ഷത്തില്‍ 100 പാര്‍ക്ക് ലക്ഷ്യം
Kerala

പൂര്‍ത്തിയാകുന്നത് 
8 വ്യവസായ പാര്‍ക്ക്‌ ; 4 വര്‍ഷത്തില്‍ 100 പാര്‍ക്ക് ലക്ഷ്യം

സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്ക്‌ പദ്ധതിക്ക്‌ മികച്ച പ്രതികരണം. എട്ടു പാർക്കാണ് വികസന ഘട്ടത്തിലുള്ളത്. ഇന്ത്യൻ വിർജിൻ സ്പൈസസ്, ജേക്കബ്‌ ആൻഡ് റിച്ചാർഡ് ഇന്റർനാഷണൽ, സാൻസ് സ്റ്റെറിൽസ് (കോട്ടയം), ഡെൽറ്റ അഗ്രിഗേറ്റ്സ് ആൻഡ് സാൻഡ്, പത്തനംതിട്ട ഇൻഡസ്ട്രിയൽ പ്രമോഷൻ (പത്തനംതിട്ട), കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് (പാലക്കാട്), മലബാർ എന്റർപ്രൈസസ് (മലപ്പുറം), വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്സ് (കണ്ണൂർ) എന്നിവയാണ്‌ പ്രവർത്തനസജ്ജമാകുന്നത്‌. ഇതിൽ രണ്ടെണ്ണം ഈ വർഷംതന്നെ സംരംഭകർക്ക് തുറന്നുകൊടുക്കും. 20 അപേക്ഷ പരിഗണനയിലുണ്ട്‌. ഈ സർക്കാരിന്റെ കാലത്ത്‌ 1000 ഏക്കറിൽ 100 സ്വകാര്യ വ്യവസായ പാർക്കാണ് ലക്ഷ്യമിടുന്നത്.

10 ഏക്കറെങ്കിലും സ്ഥലമുള്ളവർക്ക് പാർക്കിനായും അഞ്ച് ഏക്കർ ഉള്ളവർക്ക് സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) സ്ഥാപിക്കാനും അപേക്ഷിക്കാം. സർക്കാർ തലത്തിലുള്ള കമ്മിറ്റിയുടെ പരിശോധനയ്‌ക്കുശേഷം ഡെവലപ്പർ പെർമിറ്റ് അനുവദിക്കും. ഇത്‌ ലഭിച്ച് രണ്ടു വർഷത്തിനകം പാർക്ക് വികസിപ്പിക്കണം. പാർക്കിലേക്കുള്ള റോഡ്, വൈദ്യുതി, ജലം, ഡ്രെയ്‌നേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ മൂന്നുകോടിവരെ സർക്കാർ അനുവദിക്കും. പ്ലാന്റേഷൻ, വയൽ, തണ്ണീർത്തടം, തീരദേശം എന്നിവയിൽപ്പെടാത്ത ഭൂമിയാകണം. ഈ സാമ്പത്തിക വർഷം 25 സ്വകാര്യ വ്യവസായ പാർക്ക്‌ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്ന്‌ വ്യവസായ വാണിജ്യ ഡയറക്ടർ എസ് ഹരികിഷോർ പറഞ്ഞു

Related posts

വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

മാനസികാരോഗ്യം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പിന്റെ ‘ടെലി മനസ്’: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

കേ​ര​ള​ത്തി​ൽ പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക്ക​രി​കെ

Aswathi Kottiyoor
WordPress Image Lightbox