24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • 50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു
Uncategorized

50 വര്‍ഷത്തെ രഹസ്യം തേടി സ്കോട്ട്‍ലാന്‍ഡ്; തടാകത്തിലെ രക്ഷസരൂപിക്കായുള്ള അന്വേഷണം ആരംഭിച്ചു

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ പലപ്പോഴായി വാര്‍ത്തകളില്‍ ആവര്‍ത്തിക്കപ്പെട്ട സ്കോട്ട്ലാന്‍ഡിലെ തടാക ഭീകരന്‍റെ രഹസ്യം തേടല്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലാത്ത തടാക ഭീകര ജീവിയുടെ പഴയ ചിത്രങ്ങള്‍ ഇതിനകം ലോകമെങ്ങും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ഗവേഷകരും ഈ വിഷയത്തില്‍ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചവരുമാണ് അന്വേഷണ സംഘത്തിലുള്ളത്.

തടാകത്തിലെ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ കണ്ടെത്തുന്നതിന് തെർമൽ ഇമേജിംഗ് ഡ്രോണുകൾ, ഇൻഫ്രാറെഡ് ക്യാമറകൾ, ഹൈഡ്രോഫോൺ എന്നിവ ഉപയോഗിച്ചുള്ള അത്യാധുനീക തെരച്ചിലാണ് നടക്കുന്നതെന്ന് ലോക്ക് നെസ് സെന്‍റർ അറിയിച്ചു. തെർമൽ സ്കാനറുകൾ മങ്ങിയ ആഴത്തിലുള്ള വിചിത്രമായ സംഗതികള്‍ തിരിച്ചറിയും. അതേസമയം ഹൈഡ്രോഫോൺ ഇത്തരം ജീവികളുടെ അസാധാരണമായ ജലാന്തര്‍ ശബ്ദങ്ങള്‍ അന്വേഷകരിലേക്ക് എത്തിക്കും. രണ്ട് ദിവസത്തെ തിരച്ചില്‍ പരിപാടി, സ്കോട്ട്ലാന്‍‍ഡിലെ ഏറ്റവും വലിയ തെരച്ചിലായി കണക്കാക്കുന്നു. “എല്ലാ വിധത്തിലുള്ള സ്വാഭാവിക സ്വഭാവങ്ങളും പ്രതിഭാസങ്ങളും രേഖപ്പെടുത്തുകയും പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അത് വിശദീകരിക്കാൻ കൂടുതൽ വെല്ലുവിളിയാകാം,” തെരച്ചില്‍ സംഘത്തിലെ ലോച്ച് നെസ് എക്സ്പ്ലോറേഷന്‍റെ അലൻ മക്കെന്ന എഎഫ്‌പിയോട് പറഞ്ഞു.

Related posts

എന്തിനിത് ചെയ്തു’? കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛൻ.*

Aswathi Kottiyoor

സാവിയുടെ മനസ്സു മാറി; ബാഴ്സയുടെ പരിശീലകനായി ഇതിഹാസ താരം തുടരും

Aswathi Kottiyoor

കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊന്നു; സഹോദര പുത്രൻ ഒളിവിൽ

Aswathi Kottiyoor
WordPress Image Lightbox