24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ
Uncategorized

പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, വീട്ടില്‍ പൂട്ടിയിട്ട സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്∙ തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താൻകണ്ടിജുനൈദ് (26) ആണ് വടകരയിൽനിന്ന് പിടിയിലായത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട്വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതായി അതിജീവിത പൊലീസിന് മൊഴി നല്‍കിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകൽ, മാനഹാനി വരുത്തൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയെതുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. മാതാപിതാക്കൾ ഗൾഫിലായതിനാൽ പ്രതി ജുനൈദ് ഒറ്റയ്ക്കാണ് ഈ വീട്ടിൽവീട്ടിൽ താമസിച്ചിരുന്നത്.

Related posts

വെള്ളിയാഴ്ച മുതൽ കാണാനില്ല, എല്ലാ പ്രതീക്ഷകളും വിഫലം; ബിജീഷ് കുറുമാലി പുഴയിൽ മരിച്ച നിലയിൽ

Aswathi Kottiyoor

മുഖ്യമന്ത്രിയെ വെട്ടിലാക്കാൻ കിട്ടിയ വിഷയത്തിൽ ഇപ്പോൾ പാർട്ടി കുരുക്കിൽ; ബിജെപിയിലും ആര്‍എസ്എസിലും അതൃപ്‌തി

Aswathi Kottiyoor

മകൾ ജീവനൊടുക്കി, ഭർതൃ വീട്ടിലെത്തിയ കുടുംബം വീടിന് തീവെച്ചു; മാതാപിതാക്കൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox