ജിഎസ്‌ടി നികുതി അടവ് ഉറപ്പാക്കാനായി കേരള സർക്കാർ നടപ്പാക്കിയ ‘ലക്കി ബിൽ ആപ്’ പദ്ധതി കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നു. മേരാ ബിൽ മേരാ അധികാർ എന്നപേരിൽ ആപ് ഉടൻ രാജ്യവ്യാപകമായി നടപ്പാക്കാനാണ് ആലോചന.
പദ്ധതിക്ക് സാങ്കേതിക സഹായം നൽകിയ കേരള ഡിജിറ്റൽ സർവകലാശാലയുമായി കേന്ദ്ര ജിഎസ്‌ടിവകുപ്പ് ആശയവിനിമയം നടത്തി. ജിഎസ്‌ടി ഒടുക്കിയ ഇൻവോയ്‌സ്, ‘ലക്കി ബിൽ’ മൊബൈൽ ആപ് വഴിയോ പ്ലാറ്റ്ഫോമിലൂടെയോ സമർപ്പിക്കുന്നതിലൂടെ നികുതിദായകർക്ക് വിവിധ സമ്മാനങ്ങൾ ഉറപ്പാക്കുന്നതാണ് പദ്ധതി. കേരള ജിഎസ്‌ടി വകുപ്പാണ് രാജ്യത്ത് ആദ്യമായി ഈ നൂതന സംരംഭത്തിന് തുടക്കമിട്ടത്.
ജിഎസ്‌ടി ഒടുക്കിയത് രേഖപ്പെടുത്തിയ ഇൻവോയിസ് ഉറപ്പാക്കുകവഴി വ്യാപാരികളുടെ നികുതിവെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. പൊതുജനങ്ങൾ വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ നേരിട്ട് വകുപ്പിന് ലഭ്യമാക്കാൻ ലക്കി ബിൽ ആപ് സഹായകമായി. കഴിഞ്ഞവർഷം ആഗസ്‌തിൽ തുടങ്ങിയ പദ്ധതിയിൽ ഏതാണ്ട് 16 ലക്ഷത്തിലധികം ഇൻവോയിസുകൾ സമർപ്പിച്ചതായാണ് സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ കണക്ക്. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലെ വർഷം അഞ്ചുകോടിയിൽപരം രൂപയുടെ സമ്മാനങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നു. ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപവരെയാണ് സമ്മാനങ്ങൾ