ആദ്യ സെറ്റ് അനായാസം കൈവിട്ട് എതിരാളിക്ക് പ്രതീക്ഷ നൽകിയശേഷം അക്ഷരാർഥത്തിൽ മിന്നും പ്രകടനവുമായി അടുത്ത രണ്ടു സെറ്റും ജയിച്ചാണ് 31കാരൻ ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: സ്കോർ: 13-21, 21-15, 21-16
പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്റെ മുന്‍ ലോക ചാമ്പ്യന്‍ ലോ കീന്‍ യൂവിനെയാണ് പ്രണോയ് അട്ടിമറിച്ചത്. മൂന്ന് ഗെയിമുകള്‍ നീണ്ട ഉശിരന്‍ പോരാട്ടത്തില്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സ്വാതിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എഡിഷനിലെ വെങ്കലം നേടിയ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കര്‍ണാണ്ടോ- ഡാനിയല്‍ മാര്‍ട്ടിന്‍ സഖ്യത്തെ തോല്‍പ്പിച്ചാണ് മെഡല്‍ പ്രതീക്ഷ സജീവമാക്കിയത്.
വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ചെന്‍ ക്വിംഗ് ചെന്‍- ജിയാ യി ഫാന്‍ സഖ്യത്തോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി