23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ചൂടേറുന്നു
Kerala

സംസ്ഥാനത്ത് ചൂടേറുന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് 40 ഡിഗ്രിയോളം എത്തിയിട്ടുണ്ട്. കാലാവസ്ഥയിലെ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് പ്രകടമാവുകയാണ്. ഓണക്കാലത്ത് മഞ്ഞുകാലത്തെന്ന ‍പോലെ പലയിടത്തും കേ‍ാട പരക്കുന്നു. തുലാവർഷത്തിനു ശേഷം ഒക്ടേ‍ാബർ–നവംബർ കാലത്താണ് കേ‍ാട പരന്നു തുടങ്ങാറെങ്കിലും ഇത്തവണ കാലവർഷക്കാലം അവസാനിക്കാൻ ഒരുമാസം ശേഷിക്കേയാണ് അതു കാണുന്നത്.

അടുത്തമാസം ആദ്യം കുറച്ചു മഴയുണ്ടാകാമെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശ മാറിയാലേ അതും സാധ്യമാകൂ. കാലവർഷമേഘങ്ങൾ മുഴുവൻ ഹിമാലയമേഖലയിലേക്കു മാറി. മൺസൂൺപാത്തിയും അതേദിശയിലായതേ‍ാടെയാണ് കേരളത്തിൽ മഴക്കാലത്തിന് നീണ്ട ഇടവേള വന്നത്. ഹിമാചൽപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ അതിതീവ്രമഴയും വെള്ളപെ‍ാക്കവും ദുരന്തവും തുടരുമ്പേ‍ാൾ ഇവിടെ വരൾച്ചയുടെ ആശങ്ക ഉയർന്നു തുടങ്ങി.

നിലവിൽ ഇടുക്കിയിലാണ് മഴ തീരെക്കുറഞ്ഞത്– 63%. വയനാട്, പാലക്കാട്, കേ‍ാട്ടയം, തൃശൂർ, കേ‍ാഴിക്കേ‍ാട് ജില്ലകളിൽ 50% ലധികമാണ് മഴക്കുറവ്. ജൂൺ ഒന്നുമുതൽ ഇതുവരെ 2,092 മില്ലീമീറ്റർ മഴ ലഭിക്കേണ്ട ഇടുക്കിയിൽ കിട്ടിയത് 783.8 മില്ലീമീറ്റർ മഴ. സംസ്ഥാനത്ത് ഈ മാസം ഏതാണ്ട് 10% മഴ മാത്രമാണ് ലഭിച്ചത്.സംസ്ഥാന ദുരന്തനിവാരണ അതേ‍ാറിറ്റിയും. കേന്ദ്ര കൃഷിമന്ത്രാലയവും വരൾച്ച നേരിടാനുള്ള പ്രാഥമിക റിപ്പേ‍ാർട്ട് തയാറാക്കി തുടങ്ങി

Related posts

നരഭോജി കടുവയെ പിടികൂടി കാട്ടിൽ തുറന്നു വിടണം; സർക്കാർ ഉത്തരവ് പുറത്ത്

Aswathi Kottiyoor

ട്രെയിനിലെ കമ്പിയില്‍തൂങ്ങി പെണ്‍കുട്ടി,അലറിവിളിച്ച് യാത്രക്കാര്‍;സാഹസികമായി രക്ഷിച്ചത് പോലീസുകാരന്‍

Aswathi Kottiyoor

കേരള തീരത്ത് ക്രൂയിസ് പദ്ധതിക്ക് വേദിയൊരുക്കി നോർക്ക റൂട്ട്‌സ്

Aswathi Kottiyoor
WordPress Image Lightbox