കേളകം: ജാതിക്ക, ജാതിപത്രി വില ഇടിയുന്നതിൽ ആശങ്കയോടെ കർഷകർ. റബർ, കശുമാവ് കൃഷികളിൽനിന്ന് വരുമാനം കുറഞ്ഞതോടെ മലയോരത്തെ നൂറുകണക്കിന് കർഷകർ ജാതി കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. സീസണ് ആരംഭിച്ചത് മുതൽ വില കുത്തനെ ഇടിയുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ ജാതിക്കയുടെ വില കിലോഗ്രാമിന് 75 രൂപവരെ കുറഞ്ഞു. തൊണ്ടന് 250-275 രൂപ വരെയാണ് പുതിയ വില. ജാതിക്കാ പരിപ്പിന് 450-470 രൂപയായി കുറഞ്ഞു
ചുവന്ന ജാതിപത്രിക്ക് കിലോഗ്രാമിന് 150 രൂപ വരെ കുറഞ്ഞു. ജാതിപത്രിയുടെയും വിലയിടിവ് തുടരുകയാണ്. നിലവിൽ 1200 രൂപയാണ് ചുവന്ന ജാതിപത്രിയുടെ വില. ഒരു മാസത്തിനിടെ നാനൂറ് രൂപയുടെ വിലയിടിവുണ്ടായതായി കർഷകർ പറയുന്നു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംസ്ഥാനത്ത് ജാതിക്ക ഉൽപാദനത്തിന്റെ സീസണ്. ഇക്കുറി സീസണ് തുടങ്ങിയേപ്പാള്‍ മുതൽ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരില്‍ നിരാശയുണ്ടാക്കുകയാണ്.