23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉയര്‍ന്ന താപനിലയില്‍ വളരുന്ന 
ഡെങ്കിവൈറസ് മാരകം ; പഠനം നടത്തിയത്‌ ആര്‍ജിസിബിയിലെ ഗവേഷകർ
Kerala

ഉയര്‍ന്ന താപനിലയില്‍ വളരുന്ന 
ഡെങ്കിവൈറസ് മാരകം ; പഠനം നടത്തിയത്‌ ആര്‍ജിസിബിയിലെ ഗവേഷകർ

ഉയർന്ന അന്തരീക്ഷ താപനിലയിൽ വളരുന്ന ഡെങ്കി വൈറസ് മാരകസ്വഭാവമുള്ളതാകാമെന്ന്‌ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി) നടത്തിയ പഠനം. ഉയർന്ന താപനിലയിൽ കൊതുകുകളിൽ വളരുന്ന ഡെങ്കി വൈറസ് കൂടുതൽ തീവ്രത കൈവരിക്കുമെന്നാണ്‌ ഗവേഷക സംഘം കണ്ടെത്തിയത്. ഫെഡറേഷൻ ഓഫ് അമേരിക്കൻ സൊസൈറ്റീസ് ഓഫ് എക്സ്പിരിമെന്റൽ ബയോളജി ജേർണലിൽ അടുത്തിടെ ഇതുസംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചു.

ഡെങ്കിപ്പനിയുടെ തീവ്രത തിരിച്ചറിയാനും രോഗം ലഘൂകരിക്കാനും സഹായിക്കുന്നതായിരുന്നു ഗവേഷണം. ആഗോളതാപനം രോഗവ്യാപനം വർധിപ്പിക്കുന്നെന്ന വസ്തുതയും പഠനം പങ്കുവയ്ക്കുന്നു. കൊതുകിന്റെ കോശങ്ങളിലും മനുഷ്യനിലും മാറിമാറി വളരാനുള്ള ഡെങ്കി വൈറസിന്റെ കഴിവ് നിർണായക ഘടകമാണ്‌. താപനില ഉയരുന്നത് കൊതുകിന്റെ ശരീരത്തിലുള്ള വൈറസിന്റെ തീവ്രത വർധിപ്പിക്കും.

ഉയർന്ന താപനിലയിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകിന്റെ വളർച്ച വർധിപ്പിക്കുമെന്നും ഇത്‌ മാരകമായ ഡെങ്കിപ്പനിക്ക്‌ കാരണമാകുമെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ രോഗത്തെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ ഫലപ്രദമായ വാക്സിനുകളോ ആന്റിവൈറലുകളോ ഇല്ല. ജനിതകമാറ്റം വരുത്തിയ എലികളെ ഉപയോഗിച്ച് രാജ്യത്ത്‌ ആദ്യമായി സൃഷ്ടിച്ച ഒരു മാതൃകയിലായിരുന്നു ആർജിസിബി പരീക്ഷണം. ഉയർന്ന താപനിലയിൽ വളർന്ന വൈറസ്‌ എലിയുടെ ഹൃദയം, കരൾ, വൃക്ക തുടങ്ങിയവയിൽ അപകടകരമായ കോശമാറ്റങ്ങൾ ഉണ്ടാക്കി. മരണകാരണമാകുന്ന ആന്തരിക രക്തസ്രാവത്തിനും ഷോക്ക് സിൻഡ്രോമിനും വഴിയൊരുക്കുന്നതായും കണ്ടെത്തി.

Related posts

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ക്യൂബൻ അംബാസഡർ

Aswathi Kottiyoor

ല​ക്ഷ്യമെത്താതെ കു​ടും​ബ​ശ്രീ​ ഓ​ൺ​ലൈ​ൻ വി​ല്പന

Aswathi Kottiyoor

പാളം മുറിച്ചു കടക്കുന്നതിനിടെ അയ്യൻകുന്ന് സ്വദേശി കുറുപ്പംതറയിൽ ട്രെയിൻ ഇടിച്ചു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox