25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം
Kerala

സഹകരണ പെട്രോൾ പമ്പും കേരള മോഡൽതന്നെ ; നീതി ഗ്യാസും കേരളത്തിന്റെ സ്വന്തം

സഹകരണമേഖലയിൽ പെട്രോൾ പമ്പും പാചകവാതകവും തുടങ്ങി മാതൃക കാട്ടിയത്‌ കേരളം. ഇതിന്റെ ചുവടുപിടിച്ചാണ്‌ കേന്ദ്ര സർക്കാരും സഹകരണമേഖലയിൽ ഇവ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങിയത്‌. നീതി ഗ്യാസും രണ്ട്‌ പെട്രോൾ പമ്പുമാണ്‌ കേരളത്തിനുള്ളത്‌. എസ്‌സി, എസ്‌ടി ഫെഡിനുകീഴിൽ പേരൂർക്കടയിലും വെളിയം റീജണൽ സഹ. ബാങ്കിനു കീഴിൽ വെളിയത്തുമാണ്‌ പമ്പുകൾ പ്രവർത്തിക്കുന്നത്‌. പേരൂർക്കടയിലെ പമ്പ്‌ ഇന്ത്യൻ ഓയിൽ കോർപറേഷനുമായും വെളിയത്തെ പമ്പ്‌ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡുമായും സഹകരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌.

കേരളത്തിൽ പാചകവാതകത്തിന്‌ ക്ഷാമം നേരിട്ടപ്പോൾ ഇ കെ നായനാർ സർക്കാർ കൺസ്യൂമർ ഫെഡിനു കീഴിൽ പാചകവാതക വിതരണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു അന്ന്‌ സഹകരണമന്ത്രി. ആന്ധ്രപ്രദേശിലെ ശ്രീശക്തി പ്ലാന്റുമായി സഹകരിച്ച്‌ പാലക്കാട്ടെ കോൾഡി കമ്പനിയെയാണ്‌ വിതരണം ഏൽപ്പിച്ചത്‌. 2000ൽ ചിറ്റൂർ താലൂക്കിലെ മൂങ്കിൽമടയിൽ കൺസ്യൂമർഫെഡ് പ്ലാന്റ്‌ വാങ്ങി ‘നീതിഗ്യാസ്’ എന്ന പേരിൽ ത്രിവേണി സ്‌റ്റോറുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയും വിതരണം തുടങ്ങി. 2007ൽ സുനീതിഗ്യാസ് എന്ന പേരിൽ പാചകവാതക വിതരണം വിപുലപ്പെടുത്തി. 2009ൽ ബിപിസിഎൽ ഫില്ലിങ്‌ കരാർ സുനീതി ഗ്യാസിന്‌ ലഭിച്ചു. 2018 മുതൽ ഐഒസിഎല്ലിന്റെ കരാറും ലഭിച്ചു. നിലവിൽ ഐഒസിഎല്ലിന്റെ ഇൻഡേൻ ഗ്യാസും നീതിഗ്യാസ് പ്ലാന്റിൽനിന്ന്‌ ഫില്ലിങ്‌ നടത്തുന്നുണ്ട്‌. ഇൻഡേന്റെ ‘ചോട്ടു’ (5 കിലോ), സിലിണ്ടറുകൾ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്നുമുണ്ട്‌.

കേന്ദ്രസർക്കാർ സഹകരണ സംഘങ്ങൾക്ക്‌ പെട്രോൾ പമ്പും പാചകവാതക ഏജൻസികളും അനുവദിക്കാനുള്ള തീരുമാനമെടുത്തതിനു പിന്നിലും ‘കേരള മോഡൽ’ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. പമ്പും ഗ്യാസ്‌ ഏജൻസിയും തുടങ്ങുന്നതിന്‌ സൗകര്യവും സാമ്പത്തികശേഷിയുമുള്ള സഹകരണ സ്ഥാപനങ്ങളുടെ വിവരം നൽകാൻ സംസ്ഥാനങ്ങളോട്‌ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌

Related posts

തിരുവനന്തപുരം സോളാർ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കൽ ഇന്ന്(24 മേയ്)

Aswathi Kottiyoor

വാ​തി​ല്‍​പ്പ​ടി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​നം എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും

Aswathi Kottiyoor

പേരാവൂരിൽ സിപിഐ കാൽനട ജാഥ നാളെ |

Aswathi Kottiyoor
WordPress Image Lightbox