27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം; ഇന്ത്യയുടെ പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നേര്‍ക്കുനേര്‍
Uncategorized

ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം; ഇന്ത്യയുടെ പ്രഗ്നാനന്ദയും മാഗ്നസ് കാൾസനും നേര്‍ക്കുനേര്‍

ബകു: ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ന് ടൈ ബ്രേക്കർ. ഇന്ത്യയുടെ പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസനും തമ്മിൽ വൈകിട്ട് 4.30നാണ് മത്സരം. ബുധനാഴ്ച നടന്ന രണ്ടാം ഗെയിമും സമനില ആയതോടെയാണ് ഫൈനൽ ടൈ ബ്രേക്കറിലേക്ക് കടന്നത്.

ഒരു മണിക്കൂറോളം മാത്രം നീണ്ട പോരാട്ടത്തിൽ 30 നീക്കങ്ങൾക്കൊടുവിലാണ് കാൾ‌സനും പ്രഗ്നാനന്ദയും രണ്ടാം ഗെയിമിലും സമനില അംഗീകരിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ ഗെയിം 35 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ന് നടക്കുന്ന ടൈ ബ്രേക്കറിൽ ലോക ചെസ് ചാമ്പ്യനെ തീരുമാനിക്കും. വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്‍റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. ആനന്ദ് രണ്ടു വട്ടം ലോകകപ്പ് ചാമ്പ്യനായിട്ടുണ്ട്. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്‍റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്

Related posts

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

Aswathi Kottiyoor

വിരലിൽ മഷിയെവിടെ?; വോട്ട് ചെയ്തെന്ന് കാണിച്ചാൽ വ്യത്യസ്ഥ ഓഫർ, പ്രഖ്യാപനവുമായി ഹോട്ടലുടമകൾ

Aswathi Kottiyoor

തൃത്താല ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയത് ഉറ്റസുഹൃത്തുക്കളെ; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox