24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112
Kerala

അടിയന്തര സഹായങ്ങൾക്കായി പൊലീസ് ഹെൽപ് ലൈൻ നമ്പർ 112

അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്ന് കേരള പൊലീസ്. അടിയന്തര സേവനങ്ങൾക്കായി രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്‌ക്ക് മാറുന്നതിനായുള്ള ERSS (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്‌ക്ക് മാറ്റിയിരിക്കുന്നത്. പൊലീസ്, ഫയർഫോഴ്‌സ് (ഫയർ & റെസ്‌ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭിക്കാൻ 112ലേയ്‌ക്ക് വിളിച്ചാൽ മതിയെന്നും അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്‌ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്‌ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയർഫോഴ്സ് (ഫയർ & റെസ്‌ക്യൂ), ആംബുലൻസ് എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ ലഭിക്കാൻ ഇനി 112 ലേയ്‌ക്ക്‌ വിളിച്ചാൽ മതിയാകും.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്‌ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്‌ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്‌ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമുകളിലേയ്‌ക്കും സമാനമായി സന്ദേശം നൽകും.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്ന നമ്പറിൽ നിന്നും എമർജൻസി നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. അടിയന്തരസഹായങ്ങൾക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം

Related posts

കെ എസ് ആർ ടി സി ജീവനക്കാര്‍ കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു

Aswathi Kottiyoor

നവകേരള തദ്ദേശകം 2022: പെൻഡിംഗ് ഫയൽ അദാലത്ത് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി

Aswathi Kottiyoor

കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor
WordPress Image Lightbox