23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഞായറാഴ്‌ചയ്‌ക്കകം ഓണക്കിറ്റ്‌ വിതരണം പൂർത്തിയാക്കും: മന്ത്രി ജി ആർ അനിൽ
Kerala

ഞായറാഴ്‌ചയ്‌ക്കകം ഓണക്കിറ്റ്‌ വിതരണം പൂർത്തിയാക്കും: മന്ത്രി ജി ആർ അനിൽ

27 നകം സംസ്ഥാനത്ത്‌ മുഴുവൻ എഎവൈ (മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ. എഎവൈ റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വ്യാഴം മുതൽ കിറ്റ് വിതരണം ആരംഭിക്കും. മുഴുവൻ ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും കിറ്റ് നേരിട്ടെത്തിക്കും. സ്‌കൂളുകളിലെ ഓണക്കിറ്റ് വിതരണവും വ്യാഴാഴ്‌ച ആരംഭിക്കും. ഓണക്കിറ്റിന് അർഹരായവർ അതാത് റേഷൻ കടകളിൽ നിന്ന് വാങ്ങാൻ പരമാവധി ശ്രമിക്കണം. ഇതിന് കഴിയാത്തവർക്ക് സൗകര്യപ്രദമായ മറ്റ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങാം. 62 ലക്ഷം കുടുംബം ഓണത്തിനുള്ള സ്‌പെഷ്യൽ അരി ഇതിനകം വാങ്ങിയെന്നും മന്ത്രി അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നല്ല തിരക്കാണ്‌. മൂന്ന് ദിവസം കൊണ്ട് 2.29 കോടി രൂപയെന്നത് റെക്കോഡ് വിൽപ്പനയാണെന്നും അദ്ദേഹം പറഞ്ഞു. ​ഗതാ​ഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. തമ്പാനൂർ ഹൗസിങ് ബോർഡ് ജങ്‌ഷനിലെ എആർഡി 114 ന്റെ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ കമീഷണർ ഡോ. ഡി സജിത് ബാബു, കൗൺസിലർമാരായ വി ഹരികുമാർ, രാഖി രവികുമാർ, ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ കെ അജിത് കുമാർ എന്നിവർ സംസാരിച്ചു.

Related posts

പൊലീസിനുൾപ്പെടെ 141 വാഹനങ്ങൾ വാങ്ങാൻ 12.27 കോടി

Aswathi Kottiyoor

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉത്ഘാടനം ചെയ്തു

Aswathi Kottiyoor

കണിച്ചാർ സ്വദേശിയായ യുവാവ് കോട്ടയം പാലായിൽ വച്ചുള്ള വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox