26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു
Uncategorized

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്.

1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്.

സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരവുമാണ്.

ഏകദിനത്തില്‍ 239 വിക്കറ്റുകളും സ്ട്രീക്ക് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി. 2005 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം, ബംഗ്ലാദേശ്, സിംബാബ് വെ ടീമുകളുടെയും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍രെയും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

മധ്യപ്രദേശിലെ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 11 പേർ മരിച്ചു

Aswathi Kottiyoor

ഇരിട്ടി ടൗണില്‍ ബസ് ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ മറ്റൊരു ബസിലെ കണ്ടക്ടര്‍ നടുറോഡില്‍ എറിഞ്ഞുടച്ചു.

Aswathi Kottiyoor

സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതല്‍

Aswathi Kottiyoor
WordPress Image Lightbox