26.6 C
Iritty, IN
July 4, 2024
  • Home
  • Iritty
  • പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ
Iritty

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

ഇരിട്ടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി പിഴ വിധിച്ച് പഞ്ചായത്തധികൃതർ. പായം പഞ്ചായത്തിൽ ജബ്ബാർ കടവ് പാലത്തിനു സമീപത്തായാണ് ഭക്ഷണവിശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളിയത് . മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഇരിട്ടി എസ് ഐ എം. രാജീവൻ പായം പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും ചില തെളിവുകൾ ലഭിച്ചതോടെ പോലീസും പഞ്ചായത്ത് അധികൃതരും മാലിന്യം തള്ളിയത് ഇരിട്ടി തന്തോട് സ്വദേശി ക്രിസ്റ്റിയാണെന്ന് കണ്ടെത്തി. ഇയാളെ അധികൃതർ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിച്ചു. 10000 രൂപ പിഴയടക്കാനും പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരായ സുമേഷ്, റീജ, മുസ്തഫ എന്നിവർ ചേർന്നാണ് നടപടികൾ സ്വീകരിച്ചത്.

Related posts

മണ്ണിടിഞ്ഞ് നിർമ്മാണത്തിലിരിക്കുന്ന വീട് അപകട ഭീതിയിലായി

Aswathi Kottiyoor

എടൂര്‍-കമ്പനിനിരത്ത്-അങ്ങാടിക്കടവ്-ചരള്‍-പാലത്തിന്‍കടവ് റോഡ് വീതികൂട്ടല്‍ – കോടികളുടെ വെട്ടിപ്പിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം. ജനകീയ കമ്മറ്റി.

Aswathi Kottiyoor

എസ് എസ് എൽ സി പരീക്ഷയിലെ ചരിത്ര വിജയം വിജയറാലി ചൊവ്വാഴ്ച

Aswathi Kottiyoor
WordPress Image Lightbox