21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൂവും പച്ചക്കറിയും വാങ്ങാം ; “ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെ
Kerala

പൂവും പച്ചക്കറിയും വാങ്ങാം ; “ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെ

പെൻഷനും ബോണസും ഉത്സവബത്തയും അടക്കം വിവിധ മാർഗങ്ങളിലൂടെ ഓണം പ്രമാണിച്ച്‌ സംസ്ഥാന സർക്കാർ അനുവദിച്ചത്‌ 19,000 കോടി രൂപയെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ഓണക്കാലത്ത്‌ ജനങ്ങൾ ദാരിദ്ര്യത്തിലായിരിക്കുമെന്ന്‌ പ്രചരിപ്പിച്ചവർക്കുള്ള മറുപടി മേളകളിലെ ജനത്തിരക്ക്‌ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തൈക്കാട്‌ പൊലീസ്‌ മൈതാനത്ത്‌ കുടുംബശ്രീ ഓണം വിപണന മേളകളുടെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നികുതിയിനത്തിൽ നൽകേണ്ടതിന്റെ 26 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിട്ടും പതറാത്ത സർക്കാർ ആവശ്യമായതെല്ലാം ചെയ്തു. ഓണക്കാല വിലക്കയറ്റം പിടിച്ചുനിർത്താൻ കുടുംബശ്രീ വിപണനമേളകൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ആന്റണി രാജു അധ്യക്ഷനായി.

“ഓണനിലാവ്’ പ്രദർശന വിപണനമേള 28 വരെയാണുള്ളത്‌. സംസ്ഥാന വ്യാപകമായി 1085ഓളം മേളകളാണ്‌ കുടുംബശ്രീ നടത്തുന്നത്‌. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ്‌ ഡയറക്ടർ ജാഫർ മാലിക്‌, ഗീത നസീർ, ബി ശ്രീജിത്‌ തുട്ങ്ങിയവർ പങ്കെടുത്തു. തുടർന്ന്‌ പോത്തൻകോട്‌ ബഡ്‌സ്‌ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും നടന്നു.

പൂവും പച്ചക്കറിയും വാങ്ങാം
പൂക്കളും പച്ചക്കറിയും അടക്കം ഓണമൊരുങ്ങാനുള്ളതെല്ലാം മേളയിലുണ്ട്‌. ജമന്തിപ്പൂ (കിലോയ്ക്ക്‌ 90 രൂപ), താമരമൊട്ട്‌ (ഒന്നിന്‌ പത്തുരൂപ) എന്നിവയാണ്‌. കുടുംബശ്രീ യൂണിറ്റുകൾ തികച്ചും ജൈവരീതിയിൽ വിളയിച്ചെടുത്ത ഏത്തക്കുലകൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയും ഓണനിലാവിലുണ്ട്‌. ജില്ലയിലെ 2000 കുടുംബശ്രീ കാർഷിക ഗ്രൂപ്പുകൾ 328 ഹെക്ടറിൽ കൃഷി ചെയ്ത ഉൽപ്പന്നങ്ങളാണ് ഓരോ ദിവസവും മേളയിലെ തനിനാടൻ സ്റ്റാളിൽ എത്തുന്നത്. അച്ചാറുകൾ, ചിപ്സ്, മധുരപലഹാരങ്ങൾ, പപ്പടം, ചക്കിലാട്ടിയ വെളിച്ചെണ്ണ, കറിപൗഡറുകൾ, മസാലകളും മേളയിലുണ്ട്.

Related posts

ഒരുമയുടെ പലമ’ ; കുടുംബശ്രീ കലോത്സവത്തിന്‌ അരങ്ങുണർന്നു

Aswathi Kottiyoor

ISR0 യ്ക്ക് ചരിത്ര നിമിഷം;പതിനാറ് ഉപഗ്രഹങ്ങളും വിജയകരമായി ഭ്രമണപഥത്തിൽ

Aswathi Kottiyoor

സൗജന്യ ഓണക്കിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍

Aswathi Kottiyoor
WordPress Image Lightbox