ഇരിട്ടി: മലബാര്‍ ഇവന്റിന്റെ നേതൃത്വത്തിലുള്ള മലബാര്‍ എക്സ്പോ 24 മുതല്‍ സെപ്റ്റംബര്‍ 24 വരെ പുന്നാട് കുന്നിന്റെ കീഴില്‍ പ്രത്യേകം തയ്യാറാക്കിയ മൈതാനത്ത് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 24 ന് 5 ന് ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ശ്രീലത മേള ഉദ്ഘാടനം ചെയ്യും. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന് കാശ്മീര്‍ താഴ്വരയും നഗരസഭാ വൈസ് ചെയര്മാന് പി.പി. ഉസ്മാന് വാണിജ്യ വിപണന മേളയും, നഗരസഭ കൗണ്‍സിലര്‍ ശ്രീജ അമ്യൂസ്മെന്റ് പാര്‍ക്കും ഉദ്ഘാടനം ചെയ്യും.
ചരിത്രം ഉറങ്ങുന്ന ലണ്ടന്‍ ബ്രിഡ്ജ്, കാശ്മീര്‍ താഴ്വര, ആര്‍ട്സ് മ്യൂസിയം, ഭക്ഷണ മേള, മോട്ടോ എക്സ്പോ, ഗോസ്റ്റ് ഹൗസ്, ഒട്ടക-കുതിര സവാരി, പുഷ്പഫല പ്രദര്‍ശനവും വില്പനയും കേരളത്തിലെ പ്രശസ്തരായ കലാകാരന്മാര് അവതരിപ്പിക്കുന്ന കലാപരിപാടികള്‍, അന്‍പതോളം വിപണന സ്റ്റാളുകള്‍, സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ പവലിയനുകള്‍, ഹൈടെക് അമ്യൂസ്മെന്റ് പാര്‍ക്ക്, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നിവ മേളയുടെ പ്രത്യേകതകളാണ്.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാസ് നല്‍കിയിട്ടുണ്ടെന്നും എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനമെന്നും വി.പി.സതീശന്, ഒ.ചന്ദ്രന് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
previous post