28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
Uncategorized

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈക്കോയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

പേരാവൂർ: ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ സപ്ലൈക്കോയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഓണം സമീപത്തെത്തിയിട്ട് പോലും സ്റ്റോറുകളിൽ അത്യാവശ്യ സാധനങ്ങൾ ഒന്നും തന്നെ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധിച്ചും മാവേലി സ്റ്റോറുകളിൽ അവശ്യ പലവ്യഞ്ജനങ്ങൾ ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി പരിപാടി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ഷഫീർ ചെക്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ്മാസ്റ്റർ, സി. ഹരിദാസ്, പൂക്കോത്ത് അബുബക്കർ, മനോജ് താഴെപ്പുരയിൽ, ദേവസ്യ മാസ്റ്റർ, പഞ്ചായത്ത് അംഗങ്ങളായ നൂറു ദ്ധീൻ മുള്ളേരിക്കൽ, രഞ്ചുഷ. .എൻ. അലി, ജലാൽ, ഉമ്മർ, സാജിർ, അജിനാസ്, ബാബു, ഫൈനാസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ബസ് സമരം അനാവശ്യം, ഗവൺമെന്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല; മന്ത്രി ആന്റണി രാജു

Aswathi Kottiyoor

പേരാവൂർ ചെവിടിക്കുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്

Aswathi Kottiyoor

പാലക്കാട് മണ്ണാർക്കാട് 3 സഹോദരികൾ മുങ്ങിമരിച്ചു.

Aswathi Kottiyoor
WordPress Image Lightbox