26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • മുൻ മന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌
Uncategorized

മുൻ മന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ.

വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും പരിശോധന നടക്കുകയാണെന്നാണ് വിവരം.

ഇന്ന് രാവിലെ 7.30മുതലാണ് പരിശോധന ആരംഭിച്ചത്. മൂന്ന് കാറുകളിലായെത്തിയ വലിയൊരു സംഘം ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

Related posts

പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ല; നിയമപോരാട്ടം തുടരാന്‍ തീരുമാനം

Aswathi Kottiyoor

2 ആശുപത്രികളിലെത്തിച്ചു, മഞ്ഞപ്പിത്തമായിരുന്നു, പക്ഷേ ചികിത്സ വൈകി’; യുവാവിന്റെ മരണത്തിൽ ആരോപണവുമായി കുടുംബം

Aswathi Kottiyoor

‘മരിച്ചയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു’; ചക്കിട്ടപ്പാറ ആത്മഹത്യയിൽ റിപ്പോർട്ട് നൽകിയെന്ന് കളക്ടർ

Aswathi Kottiyoor
WordPress Image Lightbox