24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നഗരസഭയിൽ ആരോഗ്യ വിഭാഗം പരിശോധന ഊർജ്ജിതമാക്കി
Iritty

നഗരസഭയിൽ ആരോഗ്യ വിഭാഗം പരിശോധന ഊർജ്ജിതമാക്കി

ഇരിട്ടി : നഗരസഭാ ആരോഗ്യവിഭാഗം ടൗണിൽ നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.
നഗരത്തിലെ സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, കൂൾ ബാറുകൾ, ബേക്കറികൾ, വഴിയോരക്കച്ചവടങ്ങൾ ഉൾപ്പടെയുള്ള 48 സ്ഥാപനങ്ങളിലാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. ജൈവ- അജൈവ മാലിന്യ സംസ്കരണം, കുടിവെള്ള പരിശോധന , നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ ഉപയോഗം, ഹരിത കർമ്മസേനയ്ക്ക് യൂസർ ഫീ നൽകി മാലിന്യങ്ങൾ കൈമാറൽ തുടങ്ങിയവയും ഹരിത പെരുമാറ്റചട്ടപ്രകാരമുള്ള പ്രവർത്തനങ്ങളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
നഗരസഭാ ക്ലീൻ സിറ്റി മേനേജർ കെ.വി. രാജീവന്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പക്ടർമാരായ വി.എ. ജിൻസ്, കെ.ജി. ദിവ്യ, സ്ക്വാഡ് മെമ്പർമാരായ ശരത്, അഗിഷ തുടങ്ങിയവർ രണ്ട് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്

Related posts

കീഴൂർ ശ്രീ മഹാദേവക്ഷേത്ര മഹോത്സവത്തിന് തുടക്കമായി

Aswathi Kottiyoor

മാടത്തിയിലെ ഹോട്ടൽ വ്യാപാരി മീത്തലെ വീട്ടിൽ രമേശൻ (64) അന്തരിച്ചു

Aswathi Kottiyoor

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox