കണിച്ചാർ : വിലക്കയറ്റത്തിനെതിരെയും, സബ്സിഡി നിരക്കിൽ ഉള്ള നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പൊതുവിതരണ സംവിധാനത്തെ തകർക്കുന്നതാണ് ഇടത് സർക്കാർ നയമെന്നാരോപിച്ചും കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ സപ്ലൈകോയിലേക്ക് മാർച്ചും സായാഹ്ന ധർണയും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ചാക്കോ അധ്യക്ഷത വഹിച്ചു. സണ്ണി മേച്ചേരി,ലിസമ്മ ജോസഫ്,സി എം മാണി, മൈക്കിൾ ടി മാലത്ത്,സി ജെ മാത്യു, സുരേഖ സജി, ജിഷ സജി,സുരുഭി റിജോ, സന്തോഷ് പെരേപ്പാടൻ, സിനോ ജോസ്, പാൽ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു