21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഉപയോ​ഗിച്ചത് 125 ചേരുവകൾ: ഔഷധങ്ങൾ കൊണ്ട് പൂക്കളമൊരുക്കി റെക്കോർഡ് നേടി ഔഷധി
Kerala

ഉപയോ​ഗിച്ചത് 125 ചേരുവകൾ: ഔഷധങ്ങൾ കൊണ്ട് പൂക്കളമൊരുക്കി റെക്കോർഡ് നേടി ഔഷധി

ഒരേസമയം കണ്ണിന്‌ വ്യത്യസ്തത പകർന്നും സുഖപ്രദമായ സുഗന്ധം പ്രദാനം ചെയ്തും ഒരു പൂക്കളം. 125ൽ അധികം ഔഷധ ചേരുവകൾ ചേർന്ന “ഔഷധപ്പൂക്കളം’ ഒരുക്കി വേൾഡ്‌ റെക്കോഡ്‌ നേടി ഔഷധി. ഏറ്റവും കൂടുതൽ ഔഷധങ്ങൾ ഉപയോഗിച്ച്‌ നിർമിച്ച പൂക്കളമെന്ന റെക്കോർഡാണ് ഔഷധി നേടിയത്. പരിപാടിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി കെ രാജൻ, ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഞായർ പകൽ മൂന്നിന്‌ ആരംഭിച്ച പൂക്കളമൊരുക്കൽ അവസാനിച്ചത്‌ തിങ്കൾ രാവിലെ 7.30നാണ്. പതിനൊന്നോളം പേരുടെ മണിക്കൂറുകൾ നീണ്ട അധ്വാനത്തിന്റെ ഫലമായാണ്‌ അഞ്ച് മീറ്റർ നീളത്തിലും നാലര മീറ്റർ വീതിയിലുമുളള ഔഷധപ്പൂക്കളം ഒരുങ്ങിയത്‌. ഇലകൾ, പൂവുകൾ, കായകൾ, മൊട്ടുകൾ, വിത്തുകൾ തുടങ്ങി ആയിരക്കണക്കിന്‌ രൂപ വില വരുന്ന ഔഷധങ്ങളാണ്‌ പൂക്കളത്തിനായി ഉപയോഗിച്ചത്‌. കുന്നിക്കുരു, കർപ്പൂരം, വിവിധതരം പരിപ്പുകൾ, തുരിശ്‌, തിപ്പലി, കൂവപ്പൊടി, മലര്‌, തെങ്ങിൻപൂക്കുല, രുദ്രാക്ഷം, ഇന്തുപ്പ്‌, താമര, നീലത്താമര, വയമ്പ്‌, രാമച്ചം, ജാതിപത്രി തുടങ്ങി 125ൽഅധികം ഔഷധങ്ങളാണ്‌ പൂക്കളത്തിൽ ഉൾപ്പെട്ടിട്ടുള്ളത്‌. നിരവധി പേരുടെ മണിക്കൂറുകളുടെ അധ്വാനമാണ്‌ ഈ ആശയത്തെ നടപ്പാക്കാൻ സഹായിച്ചതെന്ന്‌ ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്‌ പറഞ്ഞു.

മൂന്ന്‌ ദിവസമായാണ്‌ പൂക്കളത്തിനുള്ള രൂപരേഖ വരച്ചത്‌. ഇൻഫോപാർക്കിൽ അനിമേറ്ററായി ജോലി നോക്കുന്ന അമലുവിന്റെതാണ്‌ ഡിസൈൻ. ചേരുവകളുടെ നിറം അറിയാത്തതിനാൽ ഓരോന്നിന്റെയും നിറം ഗൂഗിളിൽ നോക്കിയാണ്‌ രൂപരേഖ ഒരുക്കിയതെന്ന്‌ അമലു പറഞ്ഞു.

Related posts

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും………….

Aswathi Kottiyoor

സംസ്ഥാനത്ത്‌ 44 പേർക്ക്‌ കൂടി ഒമിക്രോൺ; ഏഴ്‌ പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ .

Aswathi Kottiyoor

ഇന്‍ഡിഗോ എയര്‍ലൈന്‍സ്: തിരുവനന്തപുരം-ദമാം പ്രതിദിന സര്‍വീസ് ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox