22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓണവിപണി: ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം.
Kerala

ഓണവിപണി: ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം.

ഓണവിപണി ലക്ഷ്യമിട്ട്‌ ഇറച്ചിക്കോഴി വില കുത്തനെ കൂട്ടാൻ ഇതരസംസ്ഥാന ലോബിയുടെ ശ്രമം. തമിഴ്‌നാട്ടിലെ ഫാമുകളിൽ ഇറച്ചിക്കോഴികളുടെ വില വർധിച്ച സാഹചര്യത്തിൽ മാർക്കറ്റിൽ ഇറച്ചിവില ഉയരാൻ സാധ്യതയുള്ളതായി വ്യാപാരികൾ പറഞ്ഞു. ഓണത്തിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കെ, ഇറച്ചിവില ദിവസവും കൂടുന്നത്‌ വ്യാപാരികളെ ആശങ്കയിലാക്കി.

ഇതരസംസ്ഥാനത്തെ ഫാമിൽ ഒരുകിലോ കോഴിയുടെ വില 110 രൂപയായാണ്‌ ഉയർന്നത്‌. ഇപ്പോൾ ഒരുകിലോ കോഴിക്ക്‌ 140 രൂപയാണ്‌ കേരളത്തിലെ ചില്ലറ വിൽപ്പനവില. തമിഴ്‌നാട്ടിലെ ഫാമുകളിൽ ദിവസവും വിലവർധിക്കുന്നതിനാൽ ഓണക്കാലത്ത്‌ ചിലപ്പോൾ ഒരുകിലോക്ക്‌ 200 രൂപ മുതൽ 220രൂപവരെ ഉയരുമെന്നു വ്യാപാരികൾ പറയുന്നു. രണ്ടാഴ്‌ച മുമ്പ്‌ ചില്ലറ വില കിലോയ്ക്ക്‌ 105 വരെയായി താഴ്‌ന്നിരുന്നു.

കേരളത്തിലെ ഫാമുകൾക്ക്‌ നഷ്ടക്കണക്ക്‌

കേരളത്തിൽ പല ഭാഗങ്ങളിലും കോഴിഫാം ഉണ്ടെങ്കിലും കോഴിത്തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില കൂടിയതിനാൽ പലരും ഓണം ലക്ഷ്യമിട്ട്‌ കൃഷി തുടങ്ങിയില്ല. കേരളത്തിലെ ഫാം മേഖലയെ തകർക്കാൻ കോഴിക്കുഞ്ഞുങ്ങളുടെ വില വർധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് തമിഴ്നാട് ലോബിയും ഇടനിലക്കാരും തിരിച്ചറിയുന്നു. ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില തമിഴ്നാട് ലോബി 50 രൂപ വരെയാണ്‌ ഉയർത്തിയത്‌. എന്നാൽ, തമിഴ്നാട്ടിലെ ഫാമുകൾക്ക് 20 രൂപയ്ക്കുള്ളിൽ നൽകും.

കേരളത്തിലേക്ക് 80 ശതമാനം കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. 40 ദിവസത്തിനുളിൽ രണ്ടരക്കിലോവരെ തൂക്കംവയ്ക്കുന്ന കുഞ്ഞുങ്ങളെയാണ് കേരളത്തിലെ ഫാമുടമകൾ വാങ്ങുന്നത്‌. കുഞ്ഞുങ്ങളുടെ വില വർധിപ്പിച്ചതോടെ മുട്ടകൊണ്ടുവന്ന് വിരിയിക്കാൻ കേരളത്തിലെ കർഷകർ ശ്രമിച്ചപ്പോൾ മുട്ടയുടെ വിലയും കൂട്ടി.

കോഴിത്തീറ്റക്കുള്ള വിലയും ഇരട്ടിയലധികം കൂട്ടിയതും കേരളത്തിലെ ഫാമുടമകൾക്ക്‌ വിനയായി. 50 കിലോയുള്ള ഒരുചാക്ക് തീറ്റയുടെ വില 1,200ൽനിന്നും 2,500 രൂപയായാണ്‌ ഉയർത്തിയത്‌. 35-–-40 ദിവസത്തിൽ 3.5 കിലോ തീറ്റവേണം ഒരുകോഴിക്ക്. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ കണക്കാക്കിയാൽ ഒരുകിലോ കോഴി ഉൽപ്പാദിപ്പിക്കാൻ 95 മുതൽ 105 രൂപ വരെ ചെലവാകുമെന്ന്‌ ഫാമുടമ ജയൻ കാടകം പറഞ്ഞു. കാസർകോട്‌ ജില്ലയിൽ മാത്രം അമ്പതോളം ഫാമുകളിൽ ഓണം സീസൺ ലക്ഷ്യമിട്ട്‌ കോഴികളെ വളർത്തിയിട്ടില്ല. ഒരുകുഞ്ഞിന് 40 രൂപവരെ നൽകി വാങ്ങി 40 ദിവസം തീറ്റയും പരിചരണവുമേകി വിൽക്കുമ്പോൾ കർഷകർക്ക് ചെലവുതുകപോലും തിരിച്ചുകിട്ടുന്നില്ലെന്നും ജയൻ പറഞ്ഞു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന സർവീസ് : കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

Aswathi Kottiyoor

ബഫർ സോൺ: മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; കക്ഷി ചേരാൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകി

Aswathi Kottiyoor

സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈക്കോടതി; സർക്കാർ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox